പരപ്പനങ്ങാടി ; പരപ്പനങ്ങാടി പുത്തരിക്കലില്‍ വ്യാജ
മദ്യവില്‍പ്പനക്കാരന്റെ മര്‍ദ്ധനമേറ്റ് വൃദ്ധന് ഗുരുതരമായി പരിക്കേറ്റു. . സംഭവത്തില്‍ പരപ്പനങ്ങാടി മുങ്ങാത്തുംതറ സ്വദേശി ഉള്ള്യേരി അജീഷ് എന്നായാളെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ കൊരട്ടി സ്വദേശയാണ് മര്‍ദ്ധനത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.
ചൊവ്വാഴ്ച അര്‍ദ്ധരാത്രിയില്‍ പുത്തരിക്കല്‍ ജങ്ഷനിലെ കെട്ടിടത്തിന് മുകളില്‍ വാടകക്ക് താമസിക്കുന്ന വൃദ്ധനെയാണ് ആക്രമിച്ചത്. ഇയാളുമായി പോലീസിന്റെ കസ്റ്റഡിയിലുള്ള അജീഷ് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും പട്ടിക ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ധിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ് രക്തത്തില്‍ കുളിച്ചുകിടന്ന ഇയാളെ നാട്ടുകാര്‍ വിവിരമറിയച്ചതിനെതുടര്‍ന്ന് സ്ഥലത്തെത്തിയ പരപ്പനങ്ങാടി പോലീസ് ആണ് ആശുപത്രിയിലെത്തിച്ചത്. ഈ സമയത്ത് ഇയാള്‍ അബോധാവസ്ഥയിലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.
അറസ്റ്റിലായ അജീഷ് നിരവധി അബ്കാരി കേസുകളില്‍ പ്രതിയാണ്. വിദേശമദ്യവില്‍പ്പന നടത്തിയതിനും, ചാരായം വാറ്റിയതിനുമടക്കം എക്‌സൈസ്, പോലീസ് കേസുകളില്‍ ഇയാള്‍ നേരത്തെ പിടിയിലായിട്ടുണ്ട്. ഇയാളെ പുത്തരിക്കലെ വാടകക്കെട്ടിടത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
.




