കെ റെയിൽ വിരുദ്ധ ബിജെപി സമര പദയാത്രയ്ക്ക് അരിയല്ലൂരിൽ തുടക്കം

പരപ്പനങ്ങാടി: കെ റെയില്‍ സില്‍വര്‍ലൈനിനെതിരെ ബി.ജെ.പി. ജില്ലാ കമ്മിറ്റി നടത്തുന്ന പദയാത്ര തുടങ്ങി. അരിയല്ലൂരിൽ വള്ളിക്കുന്ന് റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് ബി ജെ പി ദേശീയ സമിതി അംഗം സി.കെ പത്മനാഭൻ പതാക കൈമാറി പദയാത്ര ഉദ്ഘാടനം നിർവ്വഹിച്ചു. വള്ളിക്കുന്ന് അരിയല്ലൂര്‍ മുതല്‍ എടപ്പാള്‍ വരെയാണ് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് രവി തേലത്ത് നയിക്കുന്ന പദയാത്ര നടത്തുന്നത്.

31ന് വൈകുന്നേരം പദയാത്രയുടെ സമാപനം തിരൂരില്‍ നടക്കും. തിരൂരില്‍ നടക്കുന്ന സമാപന പൊതുയോഗം ബി.ജെപി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യും.

ഏപ്രില്‍ ഒന്നിന് യാത്രയുടെ സമാപനം എടപ്പാള്‍ നടുവട്ടത്ത് നടക്കും. സമാപന സമ്മേളനം മെട്രോമാന്‍ ഇ. ശ്രീധരന്‍ ഉദ്ഘാടനം ചെയ്യും. ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് മുഖ്യപ്രഭാഷണം നടത്തും.

Share news
error: Content is protected !!
Scroll to Top