HIGHLIGHTS : Parents came to see firsthand what their children were learning at school.

കുറ്റിപ്പുറം : മക്കൾ സ്കൂളിൽ എന്തു പഠിക്കുന്നു എന്നറിയാൻ രക്ഷിതാക്കൾക്ക് അവസരം ഒരുക്കി കുറ്റിപ്പുറം ഗവ. ടെക്നിക്കൽ ഹൈസ്ക്കൂൾ. രക്ഷിതാക്കൾക്കായ് സംഘടിപ്പിച്ച ഏകദിന ശിൽപ്പശാല രക്ഷിതാക്കൾക്ക് വേറിട്ടൊരനുഭവമായി. ടെക്നിക്കൽ ഹൈസ്കൂൾ സിലബസിൽ ഉൾപ്പെട്ട പ്രായോഗിക പരിശിലന രീതികളും, സ്കൂൾ ലാബിലെ ഉപകരണങ്ങളുടെയും, യന്ത്രങ്ങളുടെയും പ്രവർത്തനങ്ങൾ നേരിട്ട് ,കുട്ടികൾക്ക് ഒപ്പം രക്ഷിതാക്കൾക്കും പരിചയപ്പെടുത്തി.
ഒമ്പതാം ക്ലാസ് മുതൽ പഠിപ്പിക്കുന്ന സ്പെഷ്യൽ ട്രേഡുകളുടെ ഉപരിപഠനവും ,തൊഴിൽ സാധ്യതകളും ശിൽപ്പശാലയിൽ വിശദീകരിച്ചു.
വർക്ക്ഷോപ്പ് ഫോർമാൻ അബ്ദുൽ ജബ്ബാർ അഹമ്മദ് ശിൽപ്പശാലക്ക് നേതൃത്വം നൽകി.. സ്കൂൾ പി ടി എയുടെ നേതൃത്വത്തിൽ നടക്കുന്ന ഇത്തരം ശിൽപ്പശാലകൾ കുട്ടികളിൽ പഠിക്കുവാനുള്ള ആത്മവിശ്വാസം കൂട്ടുവാൻ ഉപകാരപ്പെടുമെന്ന് സ്കൂൾ സൂപ്രണ്ട് ജയപ്രസാദ് പി അഭിപ്രായപ്പെട്ടു.ഈ വർഷം നടന്ന അഖില കേരള ടെക്നിക്കൽ ഹൈസ്കൂൾ ഫെസ്റ്റിൽ കുറ്റിപ്പുറം ടെക്നിക്കൽ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയിരുന്നു. ഇതിനു നേതൃത്വം നൽകിയ അധ്യാപകരാണ് ക്ലാസുകൾ എടുത്തത്