പരശുറാം എക്‌സ്പ്രസ് ഇന്ന് മുതല്‍ കന്യാകുമാരി വരെ സര്‍വീസ് നീട്ടി

തിരുവനന്തപുരം: മംഗലാപുരം – നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ് ഇന്ന് മുതല്‍ സര്‍വീസ് കന്യാകുമാരി വരെ നീട്ടി. രണ്ട് കൊച്ചുകള്‍ അധികമായി ഘടിപ്പിച്ച് കൊണ്ടാണ് മാറ്റം. നാഗര്‍കോവില്‍ ജങ്ഷന്‍ പണി നടക്കുന്നത് കൊണ്ടാണ് മാറ്റമെന്നാണ് റെയില്‍വെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്. ഇത് താത്കാലികമാണെന്ന് പറയുന്നുണ്ടെങ്കിലും എത്ര നാള്‍ ഈ സര്‍വീസ് നീളുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഇന്ന് മംഗലാപുരത്ത് നിന്ന് സര്‍വീസ് ആരംഭിക്കുന്ന പരശുറാം എക്‌സ്പ്രസ് രാത്രി 9.15 ന് കന്യാകുമാരിയിലെത്തും. നാളെ മുതല്‍ പുലര്‍ച്ചെ 3.45 ന് ട്രെയിന്‍ കന്യാകുമാരിയില്‍ നിന്ന് സര്‍വീസ് ആരംഭിക്കും.

ട്രെയിനില്‍ ഉള്‍പ്പെടുത്തിയ അധിക രണ്ട് കോച്ചുകളും ജനറല്‍ കോച്ചുകളാണ്. ഇതടക്കം 16 ജനറല്‍ കോച്ചുകളും മൂന്ന് സെക്കന്റ് ക്ലാസ് ചെയര്‍ കാര്‍ കോച്ചുകളും രണ്ട് എസി ചെയര്‍ കാറുകളും രണ്ട് ദിവ്യാങ്ജന്‍ സൗഹൃദ കോച്ചുകളും ട്രെയിനിലുണ്ടാകും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top