പരപ്പനങ്ങാടിയിലെ തമിഴ് സ്വദേശിയുടെ മരണം;കൊലപാതകം

സുഹൃത്ത് അറസ്റ്റില്‍ 

SAMSUNG DIGIMAX A503പരപ്പനങ്ങാടി: കഴിഞ്ഞ ദിവസം നിര്‍മാണന്നുകൊണ്ടിരിക്കുന്ന വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ തമിഴ്‌നാട് സേലം സ്വദേശി മണി(60)യുടേത് കൊലപാതകമെന്ന് പോലീസ് കണ്ടെത്തി. ഇയാളുടെ കൂട്ടുകാരനും ബന്ധുവുമായ സേലം സ്വദേശി നാരായണനെ കൊലപാതക കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെ പറ്റി പോലീസ് പറയുന്നതിങ്ങനെ കൊലപാതകം നടന്ന വീട്ടുടമയുടെ തന്നെ മറ്റൊരു വാടക കെട്ടിടത്തിലാണ് മണിയും നാരായണനും താമസിച്ചിരുന്നത്. ഇവിടെ നിന്നും ഇവരെ ഒഴിപ്പിച്ചതിനെ തുടര്‍ന്ന് പണി നടന്നുകൊണ്ടിരിന്ന ഈ വീട്ടിലേക്ക് താല്‍ക്കാലികമായി ഇരുവരെയും താമസിക്കാന്‍ അനുവദിക്കുകയായിരുന്നു. കഴിഞ്ഞ 22-ാം തിയ്യതി രാത്രിയില്‍ മദ്യപിച്ചെത്തിയ ഇരുവരും തമ്മില്‍ ഈ വീട്ടില്‍ വെച്ച് വാക്കേറ്റമുണ്ടായിരുന്നു മണിയോട് ഇറങ്ങിപ്പോകാന്‍ നാരായമന്‍ ആവശ്യപ്പെടുകയും ചെയ്തു. മണി ഇതിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് നാരായണന്‍ മണിയെ ഗോവണിയില്‍ നിന്ന് പിടിച്ച് തള്ളുകയായിരുന്നു. ഗോവണിപടിയല്‍ നിന്നുള്ള വീഴ്ച്ചയില്‍ തലയ്ക്ക് പരിക്കേറ്റ മണി രക്തം വാര്‍ന്നാണ് മരിച്ചത്. ഈ വിവരമറിയാതിരുന്ന നാരായണന്‍ മണിയുടെ അടുത്തുകിടന്ന് ഉറങ്ങുകയുമായിരുന്നു.രവിലെ മണി മരിച്ച വിവരം നാരായണന്‍ തന്നെയാണ് വീട്ടുടമയെ അറിയിച്ചത്്. തുടര്‍ന്ന് നാരായണനെ പോലീസ് കസ്റ്റഡിയിലെടുത്ത് ദ്വിഭാഷിയുടെ സഹായത്തോടെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് നാരായണന്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

താനൂര്‍ സിഐ എന്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ പരപ്പനങ്ങാടി എസ്‌ഐ ശശീധരന്‍ കോഡൂര്‍, എഎസ്‌ഐ സുരേന്ദ്രന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിജു, ഗോഡ്‌വിന്‍ എന്നിവരുമുണ്ടായിരുന്നു.

Share news
error: Content is protected !!
Scroll to Top