പരപ്പനങ്ങാടി റിക്രിയേഷൻ ക്ലബ്ബിൻ്റെ ഈ വർഷത്തെ രണ്ടാമത് സംഗീത സദസ്സ് ‘ ഗസൽ രാത്ത് ‘ പുളിക്കലകത്ത് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
പ്രസിദ്ധ ഗസൽ ഗായകൻ സിറാജ് അമൽ സംഗീത സംവിധായകൻ കെ.ജെ.കോയ എന്നിവരുടെ നേതൃത്വത്തിൽ മുഹമ്മദ് റാഫി, ജഗ്ജിത് സിംഗ്, പങ്കജ് ഉദാസ് ,ഭൂപീന്ദർ സിംഗ്, ബാബുരാജ് തുടങ്ങിയവരുടെ പ്രസിദ്ധമായ ഗസൽ ഗാനങ്ങൾ ആലപിച്ച് ആസ്വാദകരുടെ മനം കുളിർപ്പിച്ചു. സദസ്സ് കയ്യടിയോടെ കലാകാരന്മാരെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.
റിക്രിയേഷൻ ക്ലബ് പ്രസിഡണ്ട് പി.കെ.ഹമീദ് നഹയുടെ അദ്യക്ഷതയിൽ നടന്ന ചടങ്ങിൽ നഹാസ് ഹോസ്പിറ്റൽ മാനേജിങ്ങ് ഡയറക്ടർ ഡോ.കെ. അബ്ദുൾ മുനീർ ഗസൽ രാത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. റിക്രിയേഷൻ ക്ലബ് സെക്രട്ടറി യു.വി.രാജഗോപാലൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ വി.ജമാൽ നാസർ, റിക്രിയേഷൻ ക്ലബ്ബ് ഭാരവാഹികളായ മലബാർ ബാവ, കെ.ശശികുമാർ , നഹീംകോണിയത്ത്, പരപ്പനങ്ങാടി മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഷാഹുൽ ഹമീദ് , മുസ്തഫ , സീനത്ത് , നസിയ ഹോസ്പിറ്റൽ ചെയർമാൻ ഡോ. മുഹമ്മദാലി , ഡോ. സജിത്ത് , അബ്ദുൽ മജീദ് നഹ, അഡ്വ. റഹിം , എന്നിവർ ആശംസിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




