പന്തീരാങ്കാവ് ഗാര്‍ഹിക പീഡനകേസ് പ്രതി രാഹുല്‍ രാജ്യം വിട്ടെന്ന് സൂചന

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനകേസ് പ്രതി രാഹുല്‍ രാജ്യം വിട്ടെന്ന് സൂചന. ലുക്കൗട്ട് നോട്ടീസിറക്കുമെന്ന് പൊലീസ് അറിയിച്ചു. ബെംഗളൂരു വഴി സിംഗപ്പൂരിലേക്ക് കടന്നതായാണ് സൂചന.

സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരിലാണ് പന്തീരാങ്കാവില്‍ നവവരന്‍ ക്രൂരമായി ആക്രമിച്ചതെന്ന് മര്‍ദനത്തിനിരയായ യുവതി. കോഴിക്കോട് ബീച്ചില്‍ പോയ സമയത്താണ് ആദ്യം തര്‍ക്കമുണ്ടായത്. വീട്ടില്‍ വന്നശേഷം മര്‍ദനം തുടങ്ങി. അമിത ലഹരിയിലായിരുന്നു രാഹുലെന്നും യുവതി പറയുന്നു.

Share news
error: Content is protected !!
Scroll to Top