
പരപ്പനങ്ങാടി : അരിയല്ലൂര്‍ ബീച്ചില്‍ ജൂണ്‍ 27 ന് നടന്ന വധശ്രമകേസിലെ പ്രതിയെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. വടക്കേപ്പുറത്തു മുജീബിനെ കുത്തി പരിക്കേല്‍പ്പിച്ചു ഒളിവില്‍ പോയ കോട്ടില്‍ കണ്ണന്റെ പുരയ്ക്കല്‍ സുല്‍ഫിക്കറി (23) നെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
ബാംഗ്ലൂരിലും കണ്ണൂരിലുമായി ഒളിവില്‍ കഴിഞ്ഞിരുന്ന സുല്‍ഫിക്കര്‍ നാട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരപ്പനങ്ങാടി ഇന്‍സ്പെക്ടര്‍ സഞ്ജു ജോസഫ് പ്രതിയെ അറസ്റ്റ് ചെയ്തത്. SI മുഹമ്മദ് റഫീഖ്, ASI റീന, CPO മുജീബ്, അര്‍ജുന്‍, സുഭാഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഡിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




