പരപ്പനങ്ങാടി നഗരസഭ ഉജ്ജീവനം പദ്ധതി ഉദ്ഘാടനം ചെയ്തു

പരപ്പനങ്ങാടി:അതി ദരിദ്ര ലിസ്റ്റില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് സംരംഭം തുടങ്ങുന്നതിന് നല്‍കിയ ഫണ്ട് ഉപയോഗിച്ച് ഡിവിഷന്‍ 29 ലും ഡിവിഷന്‍ 3 ലും തുടക്കം കുറിച്ച സംരംഭങ്ങളുടെ ഉദ്ഘാടന കര്‍മ്മം പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ പി പി ഷാഹുല്‍ഹമീദ് നിര്‍വഹിച്ചു.

സിഡിഎസ് ചെയര്‍പേഴ്‌സന്‍ പി പി സുഹറാബി അധ്യക്ഷത വഹിച്ചു.
ഡെപ്യുട്ടി ചെയര്‍പേഴ്‌സന്‍ കെ ഷഹര്‍ബാനു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി വി മുസ്തഫ, സി നിസാര്‍ അഹമ്മദ്, കൗണ്‍സിലര്‍മാരായ ഉമ്മുകുല്‍സു, കെ കെ എസ് തങ്ങള്‍, റസാഖ് തലക്കലകത്ത്, എന്‍യുഎല്‍എം കോര്‍ഡിനേറ്റര്‍ റെനീഫ്, സൗമ്യ എന്നിവര്‍ സംസാരിച്ചു .

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top