കൊണ്ടാണത്ത് ബീരാന്‍ ഹാജി (75) അന്തരിച്ചു

തിരൂരങ്ങാടി : സാമൂഹ്യ രാഷ്ട്രീയ പൊതുപ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്ന മുന്‍ പഞ്ചായത്ത് അംഗം കൊണ്ടാണത്ത് ബീരാന്‍ ഹാജി (75) അന്തരിച്ചു. ചെമ്മാട് കൊടിഞ്ഞി റോഡില്‍ വെഞ്ചാലി ഒമ്പതാം വളവിലാണ് വീട്.ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടക്കല്‍ സ്വാകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം. കബറടക്കം നാളെ ചൊവ്വ രാവിലെ 11 ന് വെഞ്ചാലി കൈപുറത്താഴം ജുമാ മസ്ജിദില്‍. കൊടിഞ്ഞി കാളം തിരുത്തി സ്വദേശിയാണ്.

പ്രവാസിയായിരുന്ന ഇദ്ദേഹം ചെമ്മാട് കൊണ്ടാണത്ത് ആശുപത്രി ഉടമയായിരുന്നു. ചെമ്മാട്ടെ പുതിയ തിരൂരങ്ങാടി മുന്‍സിപ്പല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് ഉടമയാണ്. നേരത്തെ ലീഗ് നേതാവായിരുന്ന ഇദ്ദേഹം പിന്നീട് കോണ്‌ഗ്രെസില്‍ ചേര്‍ന്നു. കര്‍ഷക കോണ്‍ഗ്രസ് ഭാരവാഹിയാണ്. കൊടിഞ്ഞി പ്രദേശത്തുകരുടെ യു എ ഇ യിലെ കൂട്ടായ്മയായ യു എ ഇ കൊടിഞ്ഞി മുസ്ലിം റിലീഫ് കമ്മിറ്റി പ്രസിഡന്റ് ആയിരുന്നു.

ഭാര്യ, ഫാത്തിമക്കുട്ടി കൊളത്തൂര്‍ കൊടിഞ്ഞി.
മക്കള്‍: ശറഫുദ്ധീന്‍ (ജിദ്ധ, വിറ്റാമിന്‍ പാലസ് ഗ്രൂപ്പ്,), ഡോ. സൈഫുദ്ധീന്‍ (ജിദ്ധ ഹോസ്പിറ്റല്‍), സമീറ,
മരുമക്കള്‍: അഹമ്മദ് കള്ളിക്കല്‍ തിരൂര്‍, പരേതയായ പുള്ളാട്ട് ആബിദ, സാജിദ,
നുസ്രത്ത് മുന്നിയൂര്‍.

 

Share news
error: Content is protected !!
Scroll to Top