പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജിലെ പാരന്റസ് ആന്‍ഡ് സ്റ്റുഡന്റ്സ് മീറ്റ് ജസ്റ്റീസ് ബാബു മാത്യു. പി.ജോസഫ് ഉദ്ഘാടനം ചെയ്തു

പരപ്പനങ്ങാടി: ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര മൂല്യങ്ങള്‍ പുതിയ തലമുറക്കിടയില്‍ കൂടുതല്‍ പ്രചരിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സംസ്ഥാന ഉപലോകായുക്ത ജസ്റ്റീസ് ബാബു മാത്യു. പി.ജോസഫ് പറഞ്ഞു.

പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജിലെ പാരന്റസ് ആന്‍ഡ് സ്റ്റുഡന്റ്സ് മീറ്റ് (opening conclave) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ കോളേജ് പ്രസിഡന്റ് അഡ്വ.കെ. കെ സൈതലവി അധ്യക്ഷത വഹിച്ചു. പി.എസ്.എം.ഒ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ നൗഷാദ് ചെങ്ങോടന്‍ മുഖ്യ പ്രഭാഷണം നടത്തി. പരപ്പനങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ എ. ഉസ്മാന്‍ , പ്രിന്‍സിപ്പാള്‍ ടി.സുരേന്ദ്രന്‍ , കെ.ജ്യോതിഷ് , ഇ. രവികുമാര്‍ ,അഞ്ജു എന്നിവര്‍ സംസാരിച്ചു.

കോളേജ് സെക്രട്ടറി സി.അബ്ദുറഹിമാന്‍ കുട്ടി സ്വാഗതവും കെ.അമൃതവല്ലി നന്ദിയും പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top