പരപ്പനങ്ങാടി:ടോള്‍ബൂത്തിന് സമീപം റോഡരികലില്‍ കൂട്ടിയിട്ട മാലിന്യം കത്തിക്കാനെത്തിയ മുനിസിപ്പാലിറ്റി ശുചിത്വ തൊഴിലാളികളെ നാട്ടുകാര്‍ തടഞ്ഞു. പുഴുവരിച്ച മാലിന്യങ്ങള്‍ കത്തിക്കാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞതോടെ എച്ച്‌ഐയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. റോഡരികില്‍ കൂട്ടിയിട്ട മാലിന്യം പുഴിവരിച്ചനിലയിലായിരുന്നു. ഇതില്‍ നിന്ന് അസഹനീയമായ ദുര്‍ഗന്ധമാണ് വമിച്ചിരുന്നത്.
കൗണ്‍സിലര്‍ നൗപല്‍ ഇല്യന്റെയും നാട്ടുകാരുടെ നേതൃത്വത്തില്‍ മാലിന്യങ്ങള്‍ ഏത് കടകളില്‍ നിന്ന് തള്ളിയതാണെന്ന് കണ്ടെത്താന്‍ അവിടെവെച്ചുന്ന പരിശോധന നടത്തുകയായിരുന്നു. കടകള്‍ കണ്ടെത്തി അവരോട് മാലിന്യം അവിടെന്ന് മാറ്റാനും പിഴയടക്കാനും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതെ തുടര്‍ന്ന് കൊടപ്പാളിയിലെ ഒരു ബേക്കറി, പരപ്പനങ്ങാടിയിലെ രണ്ട് കടകള്‍ എന്നിവയ്ക്കാണ് 25,000 രൂപ വരെ പിഴയടക്കാന്‍ നോട്ടീസ് നല്‍കിയത്. തുടര്‍ന്ന് ബേക്കറി ഉടമ മാത്രമാണ് പിഴയടക്കാന്‍ തയ്യാറായത്. എന്നാല്‍ മറ്റ് രണ്ട് സ്ഥാപനങ്ങള്‍ക്കും ലൈസന്‍സുപോലുമില്ലെന്നാണ് പ്രാഥമിക വിവരം.
റോഡിരികള്‍ പോലീസ് കസ്റ്റിയിലെടുത്ത് കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് സമീപമാണ് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് പതിവാക്കിയിരിക്കുന്നത്. കാല്‍നടയാത്രക്കാര്‍ക്കും പരിസരവാസികള്‍ക്കും ഒരുപോലെ ബുദ്ധിമുണ്ടാക്കുന്ന ഈ വാഹനങ്ങള്‍ ഇവിടെ നിന്ന് മാറ്റണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.




