പരപ്പനങ്ങാടി പുത്തന്‍കടപ്പുറം എല്‍പി സ്‌കൂള്‍ അപ്‌ഗ്രേഡ്‌ ചെയ്‌തു

puthen kadappuramസഫലീകരിക്കുന്നത്‌ നാട്ടുകാരുടെ എട്ടരപതിറ്റാണ്ടായുള്ള ആവിശ്യം
പരപ്പനങ്ങാടി എണ്‍പതിലധികം വര്‍ഷമായി പരപ്പനങ്ങാടി പുത്തന്‍കടപ്പുറം നിവാസികളുടെ ആവശ്യത്തിന്‌ സാക്ഷാത്‌ക്കാരം പുത്തന്‍കടപ്പുറം ജിഎല്‍പിസ്‌കൂള്‍ യൂപി സ്‌കൂളായി ഉയര്‍ത്തുന്നു. നാട്ടുകാരനായ വിദ്യാബ്യാസമന്ത്രി പികെ അബ്ദുറബ്ബിന്റെ ശക്തമായ ഇടപെടലാണ്‌ ഈ നേട്ടത്തിന്‌ കാരണം.

പാവപ്പെട്ട മത്സ്യത്തൊഴുലാളികളുടെ മക്കള്‍ കൂടുതലായി പഠിക്കുന്ന ഈ വിദ്യാലയം ഏറെ പരാധനീതക്കിടയില്‍ നില്‍ക്കുമ്പോളും ഏറെ സന്തോഷത്തോടെയാണ്‌ നാട്ടുകാര്‍ ഈ വാര്‍ത്ത സ്വീകരിക്കുന്നത്‌.
2015-16 അധ്യയനവര്‍ഷം മുതല്‍ 5,6 ഡിവിഷനുകള്‍ ആരംഭിക്കുമെന്നും ആവിശ്യമായ അധ്യാപകരുടെ സേവനം അധ്യാപകബാങ്കില്‍ നിന്ന്‌ ലഭ്യമാകാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു.

ഈ സ്‌കൂള്‍ പോലെ പരപ്പനങ്ങാടിയില്‍ അടിയന്തരമായി അപ്‌ഗ്രേഡ്‌ ചെയ്യപ്പെടേണ്ട സ്‌കൂളുകളിലൊന്നാണ്‌ ടൗണ്‍ ജിഎംഎല്‍പി സ്‌കൂള്‍. ഇവിടെ അഞ്ചാംതരം വരെ നിലവില്‍ ക്ലാസുണ്ട്‌.

Share news
error: Content is protected !!
Scroll to Top