പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ ലഭിച്ച റിലീഫ് സാധനങ്ങള്‍ വിതരണം ചെയ്തു

പരപ്പനങ്ങാടി: പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ ലഭിച്ച റിലീഫ് സാധനങ്ങള്‍ ദുരിതബാധിതര്‍ക്ക് കൈമാറി. മുങ്ങാത്തം തറ, അയ്യപ്പന്‍ തറ,കോട്ടത്തറ, ഉള്ളണം,പച്ചരിപ്പാടം,കീഴ്ച്ചിറ തുടങ്ങിയ പ്രദേശങ്ങളിലുള്ളവരുടെ വീടുകളിലെത്തിയാണ് സാധനങ്ങള്‍ കൈമാറിയത്.

അഡീഷണല്‍ എസ്‌ഐ അനില്‍കുമാര്‍ ടി പി, സിപിഒമാരായ സിന്ധു, വിപിന്‍,പ്രശാന്ത്, ഹോംഗാര്‍ഡ് ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.

Related Articles