എ പ്ലസ് ജേതാക്കള്‍ക്ക് ആകാശയാത്ര സമ്മാനിച്ച് പരപ്പനങ്ങാടി നെടുവ ഹൈസ്‌കൂള്‍

പരപ്പനങ്ങാടി: എ പ്ലസ് ജേതാക്കള്‍ക്ക് സൗജന്യ വിമാനയാത്ര സമ്മാനിച്ച് ജി എച്ച് എസ് എസ് നെടുവ. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാവിഷയങ്ങളിലും എ+ നേടിയ തങ്ങളുടെ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായാണ് സൗജന്യ വിമാനയാത്ര സ്‌കൂള്‍ അധികൃതര്‍ ഒരുക്കി നല്‍കിയത്. സ്‌കൂളിന്റെ നൂറ്റിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള പരിപാടികളില്‍ ഉള്‍പ്പെടുത്തിയാണ് ഈ വേറിട്ട വിമാനയാത്ര ഒരുക്കിയത്. വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും അവരുടെ ആദ്യ വിമാനയാത്രയായതിനാല്‍ ഏറെ ആവേശജനകമായിരുന്നു ഈ യാത്ര.

ഒക്ടോബര്‍ 25-ന് കൊച്ചിയില്‍ നിന്നാരംഭിച്ച യാത്ര സേലത്തേക്കായിരുന്നു. യാത്രയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ യുനസ്‌കോ ലോകപൈതൃക പട്ടികയിലുള്‍പ്പെടുത്തിയ തഞ്ചാവൂരിലെയും, ഗംഗൈകൊണ്ട ചോളപുരത്തെയും ചോള വാസ്തുശില്‍പ സ്മാരകങ്ങള്‍ സന്ദര്‍ശിച്ചു.അദ്ധ്യാപകരായ സന്തോഷ്, സുമേഷ്, അനീഷ്, ഷീജ, സൗമ്യ എന്നിവര്‍ യാത്രക്ക് നേതൃത്വം നല്‍കി.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ അപൂര്‍വമായി സംഘടിപ്പിച്ച ഈ യാത്ര, മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമായി മാറുകയും വരും വര്‍ഷങ്ങളിലെ കുട്ടികള്‍ക്കും ഇതൊരു പ്രചോദനം കൂടിയാവുകയും ചെയ്യുമെന്ന് അധ്യാപകരും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.
ഈ യാത്രക്ക് പിന്തുണയും പ്രോത്സാഹനവും നല്‍കിയ പി.ടി.എ/എം പി ടി എ/ എസ് എം സി യ്ക്കും അധ്യാപകര്‍ക്കും കുട്ടികള്‍ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top