പരപ്പനങ്ങാടി:നവജീവന്‍ വായനശാല സംഘടിപ്പിക്കുന്ന രണ്ടാമത് ഗാന്ധി സ്മൃതി ക്വിസ് മത്സരം പരപ്പനങ്ങാടി റസ്റ്റ്ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്നു.
ഹൈസ്‌ക്കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗം കുട്ടികള്‍ക്കായി ടീം അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച മത്സരത്തില്‍
ശ്രീനന്ദ് സുധീഷ്.പി & നവനീത് കൃഷ്ണന്‍.പി
ടീം ഒന്നാം സ്ഥാനത്തിനും
അലന്‍ ശ്യാം സുനില്‍ & യദുനന്ദ്.ജി.ആര്‍ ടീം രണ്ടാം സ്ഥാനത്തിനും സല്‍മ മെഹര്‍ & ടി.അനയ് സുരേഷ് ടീ മൂന്നാം സ്ഥാനത്തിനും അര്‍ഹരായി.
5000 രൂപ, 4000 രൂപ, 3000 രൂപ എന്നിങ്ങനെ യഥാക്രമം വിജയികള്‍ക്ക് ക്യാഷ് െ്രെപസും മെമന്റോസും നല്‍കുകയുണ്ടായി.
തഹസില്‍ദാര്‍ കെ.ഷാജി വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു.
കെ.കുഞ്ഞികൃഷ്ണന്‍ ക്വിസ് മത്സരം നിയന്ത്രിച്ചു.
വായനശാല പ്രസിഡണ്ട് സനില്‍ നടുവത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍
മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ തുടിശ്ശേരി കാര്‍ത്തികേയന്‍, ജൈനിഷ മണ്ണാറക്കല്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. വായനശാല സെക്രട്ടറി എം.പ്രഭാകരന്‍ സ്വാഗതവും മനീഷ് കെ.പി നന്ദിയും പറഞ്ഞു.
ചടങ്ങില്‍ നവജീവന്‍ വായനശാല 70 ന്റെ നിറവിലെത്തിയതിന്റെ ആഘോഷം വായനശാല പ്രവര്‍ത്തകര്‍ ഒന്നിച്ച് കേക്ക് മുറിച്ചു കൊണ്ട് ആഘോഷിച്ചു.




