പരപ്പനങ്ങാടി: കോവിഡ് വാക്‌സിന്‍ ചലഞ്ചിലേക്ക് പരപ്പനങ്ങാടി നവജീവന്‍ വായനശാല 22,000 രൂപ നല്‍കി.
വായനശാലയുടെ പ്രവര്‍ത്തക സമിതി അംഗങ്ങള്‍, വനിതവേദി, യുവത, എന്‍എഫ്‌സി, സാംസ്‌കാരിക വേദി എന്നീ അനുബന്ധ കമ്മറ്റിയിലെ അംഗങ്ങള്‍ എന്നിവര്‍ വാക്‌സിന്‍ ചലഞ്ചില്‍ പങ്കാളികളായി.
തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് റഷീദ് പരപ്പനങ്ങാടിക്ക് വായനശാല സെക്രട്ടറി റോഷ്‌നി വി.പി, വനിതവേദി കമ്മറ്റി അംഗം ഡോ. സബ്‌ന. കെ.വി എന്നിവര്‍ ചേര്‍ന്ന് തുക കൈമാറി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




