പരപ്പനങ്ങാടി : വര്‍ഷങ്ങളായി മതിയായ പരിപാലനം ഇല്ലാതെ കിടക്കുന്ന പരപ്പനങ്ങാടി നഗരസഭക്ക് കീഴിലുള്ള പൊതുശ്മശാനത്തില്‍ അടിയന്തിരമായി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും, അവിടെ വായുമലിനീകരണം കുറഞ്ഞ രീതിയിലുള്ള ഗ്യാസ് ക്രിമിറ്റോറിയം സ്ഥാപിക്കണമെന്നും പരപ്പനങ്ങാടി പുത്തന്‍പീടിക അന്ത്യോപചാര കമ്മിറ്റി വാര്‍ഷിക പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പരപ്പനങ്ങാടി കെട്ടുങ്ങലിലുള്ള ഒരേക്കര്‍ ഭൂമിയിലാണ് നഗരസഭയ്ക്ക് കീഴിലുള്ള പൊതു ശമ്ശാനം ഉള്ളത്. നിലവില്‍ മതിയായ സൗകര്യങ്ങള്‍ ഇല്ലാത്തതും അറ്റകുറ്റപ്പണികള്‍ കൃത്യസമയത്ത് നടക്കാത്തതും കാരണം അവിടെയുള്ള കെട്ടിടം ഉപയോഗശൂന്യമായതും ഭൂമി കാടുപിടിച്ചു കിടക്കുന്ന അവസ്ഥയുമാണ്. നിലവിലെ കെട്ടിടത്തിന്റെ ഷട്ടര്‍ ഉപയോഗശൂന്യവും, ജനലുകളും കെട്ടിടവും പൊട്ടി പൊളിഞ്ഞ നിലയിലുമാണ്. ഈ അവസ്ഥ മാറണമെന്നും അടിയന്തിരമായി ശമ്ശാനത്തില്‍ നവീകരണ പദ്ധതികള്‍ നടപ്പിലാക്കണമെന്നും പൊതുയോഗം ആവിശ്യപ്പെട്ടു.
വാര്‍ഷിക പൊതുയോഗം ഡിവിഷന്‍ കൗണ്‍സിലര്‍ ദേവന്‍ ആലുങ്ങല്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ കേലച്ചന്‍കണ്ടി ഉണ്ണികൃഷണന്‍ സംസാരിച്ചു. പുത്തന്‍ പീടിക അന്ത്യോപചാര കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി അരവിന്ദന്‍ കിഴക്കേ പുരക്കല്‍ (പ്രസിഡണ്ട്) രാജു മാരാതടത്തില്‍ (സെക്രട്ടറി ), മക്കട ഗോപാലകൃഷ്ണന്‍ (ട്രഷറര്‍), സുരേഷ് തുടിശ്ശേരി (ജോ . സെക്രട്ടറി) സന്തോഷ് തണ്ടാം പറമ്പില്‍ (വൈസ് പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




