ആന്ധ്രാപ്രദേശില്‍ ട്രെയിനില്‍ തീപിടുത്തം. തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു.70 വയസുള്ള യാത്രക്കാരനാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അനകപ്പള്ളിയിലെ എലമാഞ്ചിലിക്ക് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. കേരളത്തിലേക്കുള്ള ട്രെയിനിലാണ് തീപിടുത്തം ഉണ്ടായത്.
ടാറ്റ നഗര്‍ എറണാകുളം എക്‌സ്പ്രസിന്റെ രണ്ട് കോച്ചുകളില്‍ ആണ് തീപിടിച്ചത്. ബി1, എം1 കൊച്ചുകള്‍ക്കാണ് തീപ്പിടിച്ചത്. തീപിടിത്തം ഉണ്ടായ രണ്ട് കോച്ചുകളും പൂര്‍ണമായി കത്തി നശിച്ചു.തീപിടുത്തം ശ്രദ്ധയില്‍പ്പെട്ട ലോക്കോ പൈലറ്റ് ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തി യാത്രക്കാരെ പൂര്‍ണ്ണമായും ഒഴിപ്പിച്ചു ഇതോടെ വലിയ ദുരന്തമാണ് ഒഴിവായത്. അഗ്‌നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കി.
ഈ രണ്ട് കോച്ചുകളിലെ യാത്രക്കാരെ സമീപത്തെ മറ്റൊരു സ്റ്റേഷനില്‍ എത്തിച്ച് യാത്രാ സൗകര്യം ഒരുക്കി റെയില്‍വേ അധികൃതര്‍. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




