പരപ്പനങ്ങാടി:പരപ്പനങ്ങാടി നഗരസഭ പ്രായമായവര്‍ക്കായി വയോജന സംഗമം നടത്തി.’ഞമ്മക്ക് കൊര്‍ചേരം സൊറ പറഞ്ഞിരിക്കാം’ എന്ന തലക്കെട്ടിനെ അന്വര്‍ത്ഥമാകും വിധം വയോജനങ്ങളുടെ പങ്കാളിത്തം ഏറെ ഹൃദ്യമായി.പരപ്പനങ്ങാടി ജാസ് ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ച സംഗമം
മുന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭാ അധ്യക്ഷന്‍ പി പി ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. 95 വയസ്സ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാരെ ചടങ്ങില്‍ ആദരിച്ചു. വയോജങ്ങളുടെ വിവിധ കലാ പരിപാടികള്‍ അരങ്ങേറി.
ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ബിപി സാഹിദ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ പി മുഹ്‌സിന, സുഹറ വി.കെ, സീനത്ത് ആലി ബാപ്പു, ഖൈറുന്നിസ താഹിര്‍, സി. നിസാര്‍ അഹമ്മദ്, മുന്‍ ചെയര്‍മാന്‍ എ ഉസ്മാന്‍, മുന്‍ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ കെ ഷഹബാനു മുന്‍ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി വി മുസ്തഫ, കൗണ്‍സിലര്‍മാരായ കെ സി നാസര്‍,സുമി റാണി, മഞ്ജുഷ പ്രലോഷ്,കോയ സ്വാഗത സംഘത്തിന് വേണ്ടി പാലക്കണ്ടി വേലായുധന്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ഷീജ ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കൗണ്‍സിലര്‍ ബേബി അച്ചുതന്‍ നന്ദി പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




