തിരുവനന്തപുരം:റെഡിമിക്‌സ് കോണ്‍ഗ്രീറ്റ് ഉത്പാദന വിതരണ കേന്ദ്രങ്ങളില്‍ ജി എസ് ടി റെയ്ഡ്. 51 കേന്ദ്രങ്ങളിലാണ് ഒരെസമയം പരിശോധന നടക്കുന്നത്. 351 ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്.
ഇത്തരം സ്ഥാപനങ്ങളില്‍ വലിയ തരത്തിലുള്ള നികുതിവെട്ടിപ്പ് നടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ജിഎസ്ടി വകുപ്പ് ഇത്തരത്തിലുള്ള ഒരു റെയ്ഡ് നടത്തുന്നത്.
സംസ്ഥാന ജിഎസ്ടി വകുപ്പിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്. ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗവും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഇന്ന് രാവിലെ മുതലാണ് പരിശോധന ആരംഭിച്ചിരിക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




