ലഹരിക്കെതിരെ ജനകീയ ഇടപെടലുമായി പരപ്പനങ്ങാടി നഗരസഭ

പരപ്പനങ്ങാടി:ലഹരിക്കെതിരെ കൈകോര്‍ക്കാം എന്ന മുദ്രാവാക്യം ഉയര്‍ത്തി പിടിച്ച്  പരപ്പനങ്ങാടി നഗരസഭ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു.
പരപ്പനങ്ങാടി നഗരസഭയില്‍ വെച്ച് നടന്ന കണ്‍വന്‍ഷന്‍ നഗരസഭ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു.ഡെപ്യുട്ടി ചെയര്‍പേഴ്‌സന്‍ ബി പി സാഹിദ അധ്യക്ഷത വഹിച്ചു.

വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും, പോലീസ്, എക്‌സൈസ് വകുപ്പുകളെയും ഉള്‍പെടുത്തി ലഹരിക്കെതിരെ മുനിസിപ്പല്‍ ജാഗ്രത സമിതി രൂപീകരിക്കാനും തീരുമാനിച്ചു.
ഏപ്രില്‍ മാസത്തില്‍ എല്ലാ ഡിവിഷനുകളിലും ലഹരിക്കെതിരെയുള്ള ബോധവല്‍കരണ തെരുവ് നാടകം നടത്താനും.
മുഴുവന്‍ ഡിവിഷനുകളിലും കൗണ്‍സിലര്‍മാരുടെയും കുടുംബശ്രീ സിഡിഎസ് മെമ്പര്‍മാരുടെയും നേതൃത്വത്തില്‍ ഡിവിഷനിലെ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍കൊള്ളിച്ച് കൊണ്ട് ജാഗ്രത സമിതി രൂപീകരിക്കാനും
ഓരോ ഡിവിഷണുകളില്‍ നാലോ അഞ്ചോ ക്ലസ്റ്ററുകള്‍ രൂപീകരിച്ച് അടിത്തട്ടില്‍ നിന്നും ക്യാമ്പയിന്‍ ആരംഭിക്കാനും കണ്‍വെന്‍ഷില്‍ തീരുമാനമായി.സ്‌കൂള്‍ തുറക്കുന്ന ജൂണ്‍ മാസത്തില്‍ ലഹരിക്കെതിരെ വിദ്യാര്‍ത്ഥി ചങ്ങല നടത്താനും തീരുമാനിച്ചു.

സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്മാരായ സീനത്ത് ആലിബാപ്പു, വി കെ സുഹറ ടീച്ചര്‍, കെ പി മുഹ്‌സിന, കൗണ്‍സിലര്‍മാരായ കാര്‍ത്തികേയന്‍, സുമി റാണി, പോലീസ് സബ് ഇന്‍സ്പെക്ടര്‍ പരമേശ്വരന്‍, എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഷനൂജ്,
CCM ജയചന്ദ്രന്‍ ,വിവിധ സംഘടനാ പ്രതിനിധികളായ ഉമ്മര്‍ ഒട്ടുമ്മല്‍, അലി തെക്കേപാട്ട്,
ധര്‍മ്മരാജന്‍, അബ്ദുറഹിമാന്‍ മാസ്റ്റര്‍, സുധീഷ്, ചോനാരി കുഞ്ഞിമുഹമ്മദ്,
അഷ്റഫ് കുഞ്ഞാവാസ്, അഷ്റഫ് ശിഫ, ഡോക്ടര്‍ ഹാറൂണ്‍ റഷീദ്, സകീര്‍ പരപ്പനങ്ങാടി, അഡ്വ റഹീം, കെ പി നൗഷാദ്, അജീഷ്, മനാഫ് എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top