പരപ്പനങ്ങാടി നഗരസഭ കേരളോത്സവം മെഗാ തിരുവാതിര കളിയോട് കൂടി ആരംഭിച്ചു. ഡിസംബര്‍ 1 മുതല്‍ ആരംഭിച്ച കേരളോത്സവത്തിന്റെ നഗരസഭ തല ഉദ്ഘാടനം ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് നിര്‍വഹിച്ചു.
പരപ്പനങ്ങാടി മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് നടന്ന ഉദ്ഘാടന പരിപാടിയില്‍ ഭരണിക്കോട്ട തിരുവാതിര സംഘം അവതരിപ്പിച്ച മെഗാ തിരുവാതിര കളി അരങ്ങേറി.
വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി നിസാര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു.
ഡെപ്യുട്ടി ചെയര്‍പേഴ്‌സന്‍ കെ ഷഹര്‍ബാനു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍മാരായ പി വി മുസ്തഫ, ഖൈറുന്നിസ താഹിര്‍, സീനത്ത് ആലിബാപ്പു, കൗണ്‍സിലര്‍മാരായ ഖദീജത്തുല്‍ മാരിയ, ഷമേജ്, സുമി റാണി, ബേബി അച്യുതന്‍, മറ്റു കൗണ്‍സിലര്‍മാര്‍, സുബ്രമണ്യന്‍, ബാലന്‍ മാഷ്, അരവിന്ദന്‍ എന്നിവര്‍ സംസാരിച്ചു.
വരും ദിനങ്ങളില്‍ വ്യത്യസ്ത കലാ കായിക മത്സരങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ വെച്ച് നടക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



