പരപ്പനങ്ങാടി നഗരസഭക്ക് എട്ടു കോടിയുടെ കന്നിബജറ്റ്

കേന്ദ്രാവിഷ്കൃത വിഹിതങ്ങളില്ല. ഉള്ളത് കൊണ്ട് നുള്ളി ഒപ്പിച്ച് 45 ഡിവിഷനുകൾ , കേര കർഷക മേഖല അവഗണിക്കപെട്ടു, വാഴ കൃഷിക്ക്‌ പരിഗണന, വികസന രംഗത്ത്. പുതിയ പദ്ധതികളില്ല. ബസ് സ്റ്റാന്റ് നിർമ്മാണം പഴയ പഞ്ചായത്ത് സ്വപ്നവും പാഴായി, ബസ്റ്റാന്റ് നവീകരണത്തിന് വീണ്ടും ഫണ്ട് പാഴാക്കാൻ പത്തുലക്ഷം നീക്കി വെച്ചതായി പരാതി , മത്സ്യ ബന്ധന മേഖലക്ക് നാമമാത്ര വിഹിതം, ലോക ബാങ്കിൽ നിന്ന് 65 ലക്ഷത്തിന്റെ വായ്പ .

parappanangadiപരപ്പനങ്ങാടി: പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി യെ ആസ്പദമാക്കി പരപ്പനങ്ങാടി നഗരസഭ 2016-17 വാർഷിക കരട്പദ്ധതി രേഖക്ക് വികസന സെമിനാർ അംഗീകാരം നൽകി. സെമിനാർ നഗരസഭ അദ്ധ്യക്ഷ വി.വി ജമീല ടീച്ചർ ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എച് ഹനീഫ അദ്ധ്യക്ഷത വഹിച്ചു. വികസന സ്ഥിര സമിതി ചെയർപേഴ്സൺ പി ഒ റസിയ സലാം വികസന നയ രേഖ അവതരിപ്പിച്ചു. എട്ടു കോടി പതിനഞ്ചു ലക്ഷത്തി ഇരുപത്തി അയ്യായിരത്തി അഞ്ഞൂറ് രൂപ വരവും അതെ സംഖ്യ ചിലവും പ്രതീക്ഷിക്കുന്ന വാർഷിക ബജറ്റിനാണ് വികസന സെമിനാർ അംഗീകാരമേകിയത്.

വികസന ഫണ്ട് പൊതു വിഭാഗത്തിൽ നിന്ന് ഒരു കോടി തൊണ്ണൂറ്റി ഏഴ് അറുപത്തിയൊമ്പതിനായിരവും, വികസന ഫണ്ട് എസ് സി പി വിഭാഗത്തിൽ നിന്ന് 63,47,000 , ലോക ബാങ്കിൽ നിന്ന് 65,00,000, പതിമൂന്നാം ധനകാര്യ കമ്മീഷൻ ഗ്രാന്റായി 1,16, 56,000 , മെയ് ന്റനൻസ് ഗ്രാന്റ് ( റോഡി തരം) 57, 42,000 , മെയ്ന്റനൻസ് ഗ്രാന്റ് ( റോഡ്) 16, 12,000, തനത് ഫണ്ട് 2,73, 13,000, സംസ്ഥാന വിഷ്കൃത വിഹിതം 5,00,000 മറ്റുള്ളവ ( ഗു: വി ) 20,86,500 എന്നീ സ്രോതസുകളിൽ നിന്നായി വിഭവങ്ങളുടെ പദ്ധതി അടങ്കലും വരുമാന പ്രതീക്ഷയും ആകെ 8, 15, 25, 500 ഉം അതെ സംഖ്യയിൽ സന്തുലിതപെടുത്തിയ ചെലവ് ഉൽപാദന മേഖലയിൽ 95,00,000 വും സേവന മേഖലയിൽ 3, 31,92,000 വും പശ്ചാത്തല മേഖലയിൽ 3, 19,OO, O00 വും പ്രത്യേക ഘടക പദ്ധതി വകുപ്പിലെ ഉൽപാദന മേഖലയിൽ 9,73,000 സേവന മേഖലയിൽ 41, 50,000 പശ്ചാതല മേഖലയിൽ 18, 10, 500 എന്നിങ്ങനെയാണ് വാർഷിക ചെലവിനത്തിലേക്ക് തുക വകയിരുത്തിയിട്ടുള്ളത് .

963 മുതൽ നെടുവ പരപ്പനങ്ങാടി പഞ്ചായത്തുകൾ ലയിച്ചും പിന്നീട് സ്പഷ്യൽൽ ഗ്രേഡ് പഞ്ചായത്തായി മാറുകയും ചെയ്ത പഴയ പരപ്പനാട് രാജവംശത്തിൽ നിന്ന് ആധുനിക പരപ്പനങ്ങാടിയിലേക്ക് വഴിമാറിയ ഗ്രാമം ഇക്കഴിഞ്ഞ നവംബര്‍ മാസത്തിലാണ് ഗ്രാമ പഞ്ചായത്തിനെ ചരിത്രത്തിന് കൈമാറി നഗരസഭയായി ഉയർന്നത് .എന്നാൽ പേരിലും പെരുമയിലും നികുതി പിരിവിലുമല്ലാതെ നഗരസഭയുടെ യാതൊരു ഭൗതിക പുരോഗതിയും പരപ്പനങ്ങാടിക്ക് ലഭ്യമായിട്ടില്ല. ബി.ജെപി യുടെ നിക്ഷ്പക്ഷ നിലപാട് കൊണ്ട് മാത്രം കേവല ഭൂരിപക്ഷമില്ലാതെ സഭയെ നയിക്കുന്ന യുഡിഎഫ് ന് ബി.ജെപി നിർണായകമായ പരപ്പനങ്ങാടി നഗര സഭയിലേക്ക് കേന്ദ്ര പദ്ധതികൾ കൊണ്ടുവരാനുള്ള അനുകൂല സാഹചര്യം മുതലെടുക്കാനോ സ്വപ്ന പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെന്ന അവബോധമുണ്ടാക്കാനോ സാധിച്ചിട്ടില്ല. നാട്ടുകാർ നഗരസഭയിൽ നിന്ന് പ്രതീക്ഷാ പൂർവം കാത്തിരിക്കുന്ന ബസ് സ്റ്റാന്റ് പദ്ധതിയെ കുറിച്ചും വികസന രേഖ മൗനം പാലിക്കുകയാണ്. ഇതിനകം നവീകരണത്തിന്റെ പേരിൽ പ്രാദേശിക ഭരണകൂടങ്ങൾ ഏറെ ലക്ഷങ്ങൾ ചെലവിട്ട പരിമിതിയിൽ വീർപ്പുമുട്ടുന്ന പഴയ ബസ് സ്റ്റാന്റ് വീണ്ടും നവീകരണത്തിന് പത്തു ലക്ഷം രൂപ നീക്കി വെച്ചിട്ടുണ്ട്. പുതിയ ബസ് സ്റ്റാന്റ് പണിയാൻ കഴിഞ്ഞ കാലങ്ങളിൽപഴയ ഗ്രാമ പഞ്ചായത്ത് ഭരണ സമിതികൾ മുന്നോട്ടുവെച്ച കാഴ്ചപാട് പോലും നഗരസഭ യുടെ പ്രഥ മ വികസന രേഖ വിഴുങ്ങി കളഞ്ഞു.

കേര കൃഷിയെ പാടെ അവഗണിച്ചതും കടുത്ത പ്രതിഷേധത്തിനിടയാക്കി നാളികേരത്തിന് തീരെ വില ലഭിക്കാതെ കർഷകർ തളരുന്ന കാലയളവിൽ അവർക്ക് കൈതാങ്ങാ വേണ്ട പ്രാദേശിക ഭരണകൂടം കേര കർഷകരെ വീണിടത്ത് വെച്ച്ചവിട്ടുകയാണെന്ന്‌ ജൈവ കർഷക സേന അദ്ധ്യക്ഷനും കേരള കർഷക മിത്ര അവാർഡ് ജേതാവുമായ അബ്ദുറസാഖ് മുല്ലപ്പാട്ട് പറഞ്ഞു.

പരപ്പനങ്ങാടി നഗര സഭ യുടെ പകുതി ഭാഗം ഉൾകൊള്ളുന്ന കടലോരത്തിന്റെ ദുരിത ജീവിത സാഹചര്യം കാണുന്ന കാര്യത്തിലും നഗരസഭ ക്ക് വികസന വീക്ഷണത്തിൽ മങ്ങലേറ്റു. തീരദേശത്തെ വീടു റിപ്പയറുകൾക്ക് നാലു ലക്ഷം രൂപയാണ് ആകെ നീക്കി വെച്ചിട്ടുള്ളത് ‘ തീരദേശീയരായ എട്ടാം തരം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾക്കായി പന്ത്രണ്ട് ലക്ഷം രൂപ നീക്കി വെച്ചത് മാത്രമാണ് എടുത്തു പറയാവുന്ന ആശ്വാസം . അതിനിടെ അംഗനവാടി ജീവനക്കാർക്ക് വർധിപ്പിച്ച വേതനത്തിൽ പകുതി തുക പ്രാദേശിക ഭരണകൂടം നീക്കി വെക്കണമെന്ന സർക്കാർ നിർദേശത്തിന്മേൽ പദ്ധതി രേഖ മൗനം പാലിച്ചെങ്കിലും പിന്നീട് സെക്രട്ടറി ഇതു സംബന്ധിച്ച് മാധ്യമങ്ങൾക്ക് വിശദീകരണം നൽകി.  28 ലക്ഷം രൂപ ഈ ഇനത്തിൽ നീക്കി വെക്കുമെന്നും ഇത് തനത് ഫണ്ടിൽ നിന്ന് കണ്ടെത്തുമെന്നും സെക്രട്ടറി പി സി സാമുവൽ വിശദമാക്കി’ അതിനിടെ 45 ഡിവിഷനുകളിലെ കൗൺസിലർമാർ തങ്ങൾക്ക് ലഭിച്ച നാമമാത്ര വിഹിതം വഴിയോരങ്ങൾക്ക് നീക്കി വെക്കാൻ തയാറായതിനാൽ ഉൾനാടൻ വഴികൾ പലതും പുതുമ ചൂടും.

മാലിന്യ സംസ്കരണത്തിന് ശാസ്ത്രിമായ പദ്ധതി ചിട്ട പെടുത്തുന്നതിൽ കാലകാലങ്ങളായി ഭരണാധികാരികൾ തികഞ്ഞ പരാജയമാണന്നും ഈ നില ആവർത്തിക്കാതിരിക്കാൻ ഇതിനായ് നീക്കി വെച്ച തുക തികഞ്ഞ ആസൂത്രണത്തോടെ ചെലവഴിക്കണമെന്നും മണ്ഡലം കോൺഗ്രസ് പ്രസിഡന്റും യു ഡി എഫ് അധ്യക്ഷനുമായ പി ഒ സലാം പറഞ്ഞു. സംസ്ഥാന കേന്ദ്ര സർക്കാറുകളുടെ വികസന പദ്ധതികളെ പ്രാദേശിക തല ത്തിൽ ഏറ്റെടുക്കാൻ ധിഷണാപരമായ കാഴ്ചപാട് വികസന രേഖക്കില്ലന്ന് സി പി എം നേതാവ് പാലക്കണ്ടി വേലായുധനും ബി.ജെപി മണ്ഡലം അദ്ധ്യക്ഷൻ ജഗനിവാസനും പറഞ്ഞു. ഭരണകക്ഷി നേതാക്കൾ തന്നെ പസ്യമായി ആരോപണങ്ങളുന്നയിക്കുന്ന സാഹചര്യമാണുള്ളതെന്നും ബി.ജെപി നേതാവ് കൂട്ടി ചേർത്തു ‘ പരപ്പനങ്ങാടി യുടെ പ്രതീക്ഷകളെ കന്നി വികസന രേഖ തകർത്തുവെന്ന് വെൽഫെയർ പാർട്ടി നേതാക്കളായ പി.കെ അബൂബക്കർ , ഇ.കെ മുഹമ്മദ് ബഷീർ എന്നിവർ കുറ്റപെടുത്തി. ഭരണാധികാരികൾ കക്ഷി രാഷ്ട്രീയത്തിന്റെ അതിപ്രസരം വെടിഞ് വികസന രംഗത്ത് ഇച്ചാ ശക്തി കാണിച്ചിരുന്നെങ്കിൽ സ്വപ്ന പദ്ധതികൾക്ക് ചിറക് മുളക്കുമായിരുന്നെന്ന് ജനകീയ വികസന മുന്നണി അദ്ധ്യക്ഷൻ നിയാസ് പുളിക്കലകത്ത് പറഞ്ഞു. എന്നാൽ വികസന രേഖയെ മുസ്ലിം ലീഗ് നേതാവ് ഹസ്സൻകോയ മാസ്റ്റർ സ്വാഗതം ചെയ്തു. സന്തുലിത വികസന കാഴ്ചപാട് നഗരസഭ യുടെ കന്നി വികസന പദ്ധതി രേഖക്കുണ്ടെന്ന് അദ്ധേഹം കൂട്ടി ചേർത്തു.

നഗരസഭ സെക്രട്ടറി പി.സി സാമുവൽ സ്വാഗതം പറഞ്ഞു. സ്വപ്ന പദ്ധതികളുടെ ആവിഷ്ക്കാരങ്ങൾ പദ്ധതി രേഖയിൽ തെളിഞ്ഞു കണ്ടില്ലങ്കിലും നാടിന്റെ ചരിത്രവും വികസന സ്ഥിതി വിശേഷവും പാരിസ്തിക സൗന്ദര്യവും ആമുഖത്തിൽ തെളഞ്ഞു കിടപ്പുണ്ട് നല്ല മലയാളത്തിൽ ഗദ്യ സാഹിത്യത്തിന്റെ അകമ്പടി ചാർത്തിയവികസന വാർഷിക കരട് പദ്ധതി രേഖ യുടെ ആമുഖം അതിനാൽ ഏറെ ശ്രദ്ധിക്കപ്പെട്ടു .

Related Articles