പരപ്പനങ്ങാടി ഇനി മുനിസിപ്പാലിറ്റി

parappanangadiതിരു: പരപ്പനങ്ങാടിക്കാരുടെ മറ്റൊരു ചിരകാലാഭിലാഷം സാക്ഷാത്‌കരിക്കുന്നു. പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത്‌ മുനിസിപ്പാലിറ്റിയാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു സംസ്ഥാനത്ത്‌ പുതുതായി 64 പഞ്ചായത്തുകളും 27 മുനിസിപ്പാലിറ്റി്‌കളും ഒരു കോര്‍പ്പറേഷനും രൂപീകരിക്കും. കണ്ണൂരാണ്‌ പുതുതായി രൂപീകരിക്കുന്ന കോര്‍പ്പറേഷന്‍.

പരപ്പനങ്ങാടി പഞ്ചായത്തില്‍ 23 വാര്‍ഡുകളാണ്‌ നിലവിലുള്ളത്‌. 71,000 ആണ്‌ ഇവിടുത്തെ ജനസംഖ്യ. പഞ്ചായത്തിലെ വരുമാനവും ജനസംഖ്യയുമാണ്‌ മുനിസിപ്പാലിറ്റിയാക്കിയുര്‍ത്തുന്ന പട്ടികയില്‍ പരപ്പനങ്ങാടി ഉള്‍പ്പെടാന്‍ കാരണം.

നിലവില്‍ മുസ്ലീംലീഗ്‌ ഭരിക്കുന്ന പരപ്പനങ്ങാടി പഞ്ചായത്തില്‍ സീനത്ത്‌ ആലിബാപ്പുവാണ്‌ പ്രസിഡന്റ്‌ നെടുവ പരപ്പനങ്ങാടി വില്ലേജുകള്‍ ഇതില്‍ ഉള്‍പ്പെടും

താനൂര്‍ പഞ്ചായത്ത്‌ മുനിസിപ്പാലിറ്റിയാകുന്നു

വള്ളിക്കുന്ന്‌ പഞ്ചായത്ത്‌ വിഭജിക്കുന്നു: ഇനി അരിയല്ലുരും വള്ളിക്കുന്നും

Share news
error: Content is protected !!
Scroll to Top