താനൂര്‍ പഞ്ചായത്ത്‌ മുനിസിപ്പാലിറ്റിയാകുന്നു

 

tanurതിരു താനൂരിന്റെ വികസനക്കുതിപ്പിന്‌ മറ്റൊരു നാഴികക്കല്ല്‌.താനൂര്‍ ഗ്രാമപഞ്ചായത്ത്‌ മുനിസിപ്പാലിറ്റിയാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു സംസ്ഥാനത്ത്‌ പുതുതായി 64 പഞ്ചായത്തുകളും 27 മുനിസിപ്പാലിറ്റി്‌കളും ഒരു കോര്‍പ്പറേഷനും രൂപീകരിക്കും. കണ്ണൂരാണ്‌ പുതുതായി രൂപീകരിക്കുന്ന കോര്‍പ്പറേഷന്‍. മലപ്പുറം ജില്ലയില്‍ മൂന്ന്‌ പുതിയ മുനിസിപ്പാലിറ്റകളാണ്‌ രൂപീകരിക്കുന്നത്‌. താനൂരിന്‌ പുറമെ പരപ്പനങ്ങാടി വളാഞ്ചേരി എന്നിവയാണ്‌.

താനൂര്‍ പഞ്ചായത്തില്‍ 23 വാര്‍ഡുകളാണ്‌ നിലവിലുള്ളത്‌. 2011ലെ സെന്‍സെസ്‌ പ്രകാരം 65,000 ആണ്‌ ഇവിടുത്തെ ജനസംഖ്യ.
നിലവില്‍ മുസ്ലീംലീഗ്‌ ഭരിക്കുന്ന  പഞ്ചായത്തില്‍ എംപി അഷറഫ്‌ ആണ്‌ പ്രസിഡന്റ്. മുനിസിപ്പാലിറ്റിയാക്കുന്നതിന്റെ ഭാഗമയി നന്നമ്പ്ര   പഞ്ചായത്തിന്റെ ചില ഭാഗങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കുമെന്ന്‌ റിപ്പോര്‍ട്ടുണ്ട്‌
താനൂര്‍ പരിയാപരും വില്ലേജുകളാണ്‌ ഇതില്‍ ഉള്‍പ്പെടുക

 

പരപ്പനങ്ങാടി ഇനി മുനിസിപ്പാലിറ്റി

Share news
error: Content is protected !!
Scroll to Top