പരപ്പനങ്ങാടി നഗരസഭ കുടുംബശ്രീ ഓണം വിപണന മേളക്ക് തുടക്കമായി

പരപ്പനങ്ങാടി :പരപ്പനങ്ങാടി നഗരസഭ കുടുംബശ്രീ ഓണം വിപണന മേളക്ക് തുടക്കമായി.
ഈ മാസം 10 മുതല്‍ 13 വരെ പ്രവര്‍ത്തിക്കുന്ന ഓണം വിപണന മേളയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് നിര്‍വഹിച്ചു.

സി ഡി യെസ് ചെയര്‍പേഴ്‌സന്‍ സുഹറാബി അധ്യക്ഷത വഹിച്ചു. ഡെപ്യുട്ടി ചെയര്‍പേഴ്‌സന്‍ കെ ഷഹര്‍ബാനു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍മാരായ മുഹ്‌സിന കെ പി, പി വി മുസ്തഫ, സീനത്ത് ആലിബാപ്പു, ഖൈറുന്നീസ താഹിര്‍, കൗണ്‍സിലര്‍മാരായ ബേബി അച്യുതന്‍, സുമി റാണി, ഗിരീഷ്, റസാഖ് തലക്കലകത്ത്, എം വി ഹസ്സന്‍കോയ, ജയദേവന്‍ എന്നിവര്‍ സംസാരിച്ചു.
കുടുംബശ്രീ മെന്റര്‍ ഷീല വേണുഗോപാല്‍, സി ഡി യെസ് വൈസ് ചെയര്‍പേഴ്‌സന്‍ റഹിയാനത്ത്, ഷീജ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

 

Share news
error: Content is protected !!
Scroll to Top