Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ഹോട്ടലുകളിലും ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങളിലും ഉള്‍പ്പെടെ പരിശോധന ശക്തമാക്കുന്നു

HIGHLIGHTS : Parappanangadi Municipal Corporation Health Department has intensified the inspection

പരപ്പനങ്ങാടി:തദ്ദേശ സ്വയംഭരണ വകുപ്പ് ഇറക്കിയ ഉത്തരവ് പ്രകാരം പരപ്പനങ്ങാടി നഗരസഭ ആരോഗ്യവിഭാഗം പരിശോധന ഊര്‍ജ്ജിതപ്പെടുത്തി.

നഗരസഭയിലെ ഹോട്ടലുകള്‍, ബേക്കറികള്‍, ഫാസ്റ്റ് ഫുഡ് വില്പന കേന്ദ്ര ങ്ങള്‍, കൂള്‍ബാറുകള്‍, ആഹാരം പാകം ചെയ്തും അല്ലാതെയും വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍, പാതയോരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐസ്‌ക്രീം, ശീതള പാനീയങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍, തട്ടുകടകള്‍ തുടങ്ങിയവയില്‍ പരിശോധന നടത്തും. പരിശോധനയില്‍ ശുചിത്വം, മാലിന്യ സംസ്‌കരണ സംവിധാനം, ലൈസന്‍സ് എന്നിവ ഉറപ്പു വരുത്തും.

sameeksha-malabarinews

ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ കടകളും അടച്ച് പൂട്ടുമെന്നും, അനധികൃത അറവുശാലകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!