കാലം കൈതോലയെ മറന്നു

പരപ്പനങ്ങാടി: മലയാളിയുടെ കിടപ്പറകൾക്ക് നിലമൊരുക്കിയ കൈതോല പായകൾ കാലത്തിന്റെ ഗതി വേഗതയിൽ ചരിത്രമായി മാറി. അടിസ്ഥാന ജനവിഭാഗത്തിന്റെ അന്നവും സ്ത്രീ തൊഴിൽ ശാക്തീകരണത്തിന്റെ അടയാളവുമായിരുന്ന കൈതോലകൾ പാടശേഖര അതിരടയാളങ്ങിൽ വ്യാപകമായി നട്ടുനനച്ച് പോറ്റി വളർത്തിയക്കാലം കാലത്തിന്റെ കുത്തൊഴുക്കിൽ മണ്ണടി ഞ്ഞു. മക്കളെ പോറ്റി വളർത്താനും പട്ടിണി

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

pandansechelherb2പരപ്പനങ്ങാടി:  മലയാളിയുടെ കിടപ്പറകൾക്ക് നിലമൊരുക്കിയ കൈതോല പായകൾ കാലത്തിന്റെ ഗതി വേഗതയിൽ ചരിത്രമായി മാറി. അടിസ്ഥാന ജനവിഭാഗത്തിന്റെ അന്നവും സ്ത്രീ തൊഴിൽ ശാക്തീകരണത്തിന്റെ അടയാളവുമായിരുന്ന കൈതോലകൾ പാടശേഖര അതിരടയാളങ്ങിൽ വ്യാപകമായി നട്ടുനനച്ച് പോറ്റി വളർത്തിയക്കാലം കാലത്തിന്റെ കുത്തൊഴുക്കിൽ മണ്ണടി ഞ്ഞു. മക്കളെ പോറ്റി വളർത്താനും പട്ടിണി മാറ്റാനും നടത്തിയ കഷ്ടപാടുകളുടെ മുൾമുനകൾ നിറഞ്ഞ ആ ജീവിതകാലമോർത്ത് കാരണവന്മാർ ആത്മഗതം കൊള്ളുന്നു. അടിയാനും അടിമ സമാനനായും തലചൊറി ഞ്ഞു തമ്പ്രാൻ ചമയന്നവരുടെ ഇംഗിതങ്ങൾക്ക് വഴങ്ങാതെയും അവർക്ക് മുമ്പിൽ തല ചൊറിയാതെയും ആത്മാഭിന മാനത്തോടെ ജീവിക്കാനും മക്കളെ പഠിപ്പിച്ച് ഒരു നല്ല നിലയിലെത്തിക്കണമെന്ന വലിയ സ്വപ്നത്തിന് ചിറകടി സമ്മാനിക്കാനും ഈർച്ചവാൾ മൂർച്ച പകരുന്ന ഈ മുൾചെടി നിർവഹിച്ച ദൗത്യം ചരിത്രത്തിന്റെ ഭാഗമാണ്.

പായ, സ്പഷ്യൽ പായ, അച്ചി പായ, പുതിയാ പ്ല പായ , മണിയറ പായ, തുടങ്ങീ കരകൗതുക കൗശലങ്ങൾ ചേർത്തൊരുക്കിയ കര നൈപുണ്യം പായ വിപണിയിൽ വൈവിധ്യങ്ങൾ പ്രകടിപ്പിച്ചിരുന്നു’. എന്നാൽ അടുക്കള കയറിയ അധിനിവേഷത്തിന്റെ ആദ്യ ഇര കിടപ്പറയായതിനാൽ കൈതോല പായകളുടെ ഇടം പുൽപായകൾ പിടിച്ചടക്കുകയും പിന്നീട് പ്ലാസ്റ്റിക് പായകൾ രംഗം കയ്യടക്കിയും കാലം സമ്മാനിച്ച ജീവിത നിലവാരത്തിന്റെ ഉയർച്ചയിൽ കൈതോല പായകൾ പുതു തലമുറക്ക് അപരിചിത വസ്തുവായി മാറാ ൻ അധിക സമയം വേണ്ടി വന്നില്ല.

കൈതോലകൾ നിശ്ചിത മൂപ്പെത്താൻ അക്ഷമയോടെ കാത്തിരുന്ന് ഇവ ശ്രദ്ധാപൂർവ്വം വെട്ടിയെടുക്കുന്നതിനിടയിലും മേനി നിറയെ രക്തം പൊടി ഞ്ഞ പരിക്കുകൾ തൊഴിലടയാളങ്ങളായി ബാക്കി വെച്ചും ദിവസങ്ങളുടെ ഉച്ചവെയിലിൽ പാകപെടുത്തിയെടുത്ത് ചീന്തി വരിഞ് കലാപരമായി നെയ്തെടുക്കുന്ന പായകൾ ചന്തകളിലെത്തിച്ച് നേരിട്ട് വില്പന നടത്തി ജീവിത വിഭവങ്ങൾ തരപെടുത്തിയ പിന്നിട്ട കാലത്തിന് അധികം വിദൂരതയില്ലങ്കിലും പുതിയ തലമുറക്ക് ഇതെ കുറിച്ച് ധാരണയുമില്ല. എന്നാൽഇപ്പോൾ ആരുടെയും പരിചരണമില്ലാതെ കാടു മൂടി കിടക്കുന്ന കൈതോലകൾ നിന്ന നില്പിന് ഉണങ്ങി കൊടുത്തിട്ടും വെട്ടിയെടുക്കാനാരുമെത്തുന്നില്ല, കൈതോല കൾക്ക് പറയാനുള്ള കഥകൾക്ക് കണ്ണീരിന്റെ നനവും ദലിത് ജീവിതങ്ങളുടെ പരുപരുപ്പും ഒരു കാലയളവിന്റെ മൂർച്ചയും ആവോളമുണ്ട്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •