പരപ്പനങ്ങാടിയില്‍ പട്ടം പറത്തിയവര്‍ പെട്ടു

പരപ്പനങ്ങാടി: ലോക്ക് ഡൗണ്‍ നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പരപ്പനങ്ങാടി പോലീസ് കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലില്‍ പിടിയിലായത് ഇരുപതോളം യുവാക്കള്‍.
സംഘം ചേര്‍ന്ന് പാടത്ത് പട്ടം പറത്തിയ നാലുപേരാണ് അറസ്റ്റിലായത് ഇവരെ കൂടതെ
പുത്തന്‍ പീടിക പ്രദേശത്ത് നടത്തിയ തിരച്ചിലില്‍ ഫുട്‌ബോള്‍ മത്സരത്തില്‍ ഏര്‍പ്പെട്ട പതിനാറ് പേരും അറസ്റ്റിലായി.

അറസ്റ്റ് ചെയ്യ്തവരെയെല്ലാം ലോക്ക് ഡൗണ്‍ നിയമ ലംഘന സെക്ഷന്‍ പ്രകാരം കേസ് എടുത്ത് ജ്യാമ്യത്തില്‍ വിട്ടയച്ചു.

Share news
error: Content is protected !!
Scroll to Top