Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ജാഗ്രതാ സമിതിയുടെ പേരില്‍ നടപ്പാക്കുന്നത് ‘സദാചാര സമിതി’ ; ചെയര്‍മാന്‍ മാപ്പ് പറയണം; യൂത്ത് കോണ്‍ഗ്രസ്

HIGHLIGHTS : പരപ്പനങ്ങാടി :വിദ്യാര്‍ത്ഥികളെ ജാഗ്രത സമിതി എന്ന പേരില്‍ സദാചാര സമിതി ഉണ്ടാക്കി വിദ്യാര്‍ത്ഥികള്‍ക്ക് മുകളില്‍ നിയമപരമല്ലാത്ത നിയന്ത്രണങ്ങള്‍ അടിച്...

പരപ്പനങ്ങാടി :വിദ്യാര്‍ത്ഥികളെ ജാഗ്രത സമിതി എന്ന പേരില്‍ സദാചാര സമിതി ഉണ്ടാക്കി വിദ്യാര്‍ത്ഥികള്‍ക്ക് മുകളില്‍ നിയമപരമല്ലാത്ത നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള പരപ്പനങ്ങാടി മുനിസിപ്പാലിറ്റി യുടെ തീരുമാനം പിന്‍വലിക്കണമെന്ന് പരപ്പനങ്ങാടി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു’

മുതിര്‍ന്ന വിദ്യാര്‍ഥികളെ പരീക്ഷ അവസാനിക്കുന്ന ദിവസം മാതാപിതാക്കള്‍ നേരിട്ടെത്തി വീട്ടില്‍ വിളിച്ചു കൊണ്ടു പോകണമെന്ന് തീരുമാനം എന്ത് സാഹചര്യത്തിലാണ് എടുത്തത് മനസ്സിലാകുന്നില്ല എന്നും യുവജന വിദ്യാര്‍ത്ഥി സംഘടനകളോടും ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായി എടുത്ത തീരുമാനം അപക്വവും അപലപനീയമാണെന്നും നിലപാട് പിന്‍വലിച്ചു സമിതി ചെയര്‍മാന്‍ മാപ്പുപറയണമെന്നും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു

sameeksha-malabarinews

യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് സുധീഷ് പാലശ്ശേരി അധ്യക്ഷത വഹിച്ച യോഗത്തില്‍ കെഎസ്‌യു മണ്ഡലം പ്രസിഡണ്ട് അബിന്‍ കൃഷ്ണ,യൂത്ത്‌കൊണ്‌ഗ്രെസ്സ് നേതാക്കളായ ഷെഫീഖ് പുത്തിരിക്കല്‍ റാഷിദ്.ജി. ടി ജിജീഷ് കുട്ടന്‍ അഷ്‌റഫ് ചുക്കാന്‍ ഫൈസല്‍ പാലത്തിങ്ങല്‍ ഫസലുറഹ്മാന്‍.പി.എസ്.എസ് എന്നിവര്‍ പ്രസംഗിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!