പരപ്പനങ്ങാടിയില്‍ പ്രളയബാധിത വീടുകളില്‍ സൗജന്യ വയറിംഗ് നടത്താന്‍ ഇലക്ട്രീഷ്യന്‍മാരെത്തി

ങ്ങാടി: മുനിസിപ്പല്‍ പരിധിയില്‍ പ്രളയ ദുരിതം നേരിട്ട വീടുകളില്‍ സൗജന്യ ഇലക്ട്രിക് വയറിംഗ് ജോലികള്‍ നടത്തുന്നതിന് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് വയറിംഗ് തൊഴിലാളികള്‍ പരപ്പനങ്ങാടിയില്‍ എത്തി.

കെ എസ് ഇ ബി ഓഫീസ് പരിസരത്ത് എത്തിയ ഇലക്ട്രീഷന്‍മാരെ പി കെ അബ്ദുറബ്ബ് എംഎല്‍എയും ജനപ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു.

ഇലട്രിക്കല്‍ വയര്‍മെന്‍ സൂപ്പര്‍വൈസേഴ്‌സ് ആന്‍ഡ് കോണ്‍ട്രാക്ട്‌ടേഴ്‌സ് ഏകോപന സമിതി (ഇ ഡബ്‌ള്യു എസ് സി ഇ എസ്)യുടെ ആഭിമുഖ്യത്തിലാണ് ഇലക്ട്രീഷ്യന്‍മാരെത്തിയത്.

Related Articles