ബസില്‍ കുഴഞ്ഞ് വീണ് കെഎസ്ഇബി ഉദ്യോഗസ്ഥന്‍ മരിച്ചു

എടപ്പാള്‍ : കെഎസ്ഇബി ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു മരിച്ചു. എടപ്പാള്‍, പടിഞ്ഞാറങ്ങാടിയിലെ കെഎസ്ഇബി എഇ ആയ കോട്ടയം പാല, ഇടമുറുക് സ്വദേശി ജയന്‍(35) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ് 8 മണിയോടെ എടപ്പാളില്‍ നിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ ശുകപുരം ഹോസ്പിറ്റലിന് സമീപത്തു വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം എടപ്പാള്‍ ശുകപുരം ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍.

ഭാര്യ:സിമി (പടിഞ്ഞാറങ്ങാടി സ്‌കൂളിലെ അധ്യാപിക). മകള്‍: കാര്‍ത്തിക.

Related Articles