മമ്മാലി എന്ന ഇന്ത്യക്കാരന്റെ കളക്ഷന്‍ തുക ദുരിതബാധിതര്‍ക്ക് പകുത്തു നല്‍കി നിര്‍മ്മാതാവ് കാര്‍ത്തിക് കെ.നഗരം

ഈയിടെ റിലീസായ മമ്മാലി എന്ന ഇന്ത്യക്കാരന്റെ കളക്ഷന്‍ തുകയുടെ പകുതി മുഖ്യമന്ത്രിയുടെ പ്രളയബാധിതര്‍ക്കുള്ള ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് നിര്‍മ്മാതാവ് കാര്‍ത്തിക് കെ. നഗരവും അണിയറ പ്രവര്‍ത്തകരും.

നാടകകൃത്ത് റഫീഖ് മംഗലശ്ശേരി തിരക്കഥയെഴുതി അരുണ്‍ ശിവന്‍ സംവിധാനം ചെയ്ത മമ്മാലി എന്ന ഇന്ത്യക്കാരന്‍ ഗൗരവതരമായ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന ഒരു സമാന്തരസിനിമയാണ്. നിര്‍മ്മാതാവായ കാര്‍ത്തിക് തന്നെയാണ് പ്രധാന കഥാപാത്രമായ മമ്മാലിയെ അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ കളക്ഷന്റെ പകുതി നല്‍കാനുള്ള തീരുമാനത്തെ സോഷ്യല്‍ മീഡിയ വലിയ കയ്യടിയോടെയാണ് വരവേറ്റത്.

ചില പ്രതികരണങ്ങള്‍:

സിനിമാ നിരൂപകനായ ഉമേഷിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

മുപ്പത് ലക്ഷത്തിലേറെ രൂപ ചെലവഴിച്ച് നിർമ്മിച്ച ഒരു മലയാളസിനിമയുടെ നിർമ്മാതാവിന് കേരളത്തിലെ തിയേറ്ററുകളി നിന്ന് കിട്ടിയത് പതിനായിരത്തി മുന്നൂറ്റിപ്പതിനാല് രൂപയാണ്!

അതിന്റെ നേർപ്പകുതി അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്തിരിക്കുന്നു!

Congratulations കാർത്തികേയേട്ടാ..👍👍 Karthik K Nagaram❤

(ആ കൊടുത്തതിലെന്താണ് അത്ഭുതമെന്ന് പറയാൻ വരട്ടെ,
ഇരുന്നൂറ്, നൂറ്, അമ്പത് കോടികൾ കളക്ട് ചെയ്തുവെന്ന് പറയുന്ന സിനിമകളുടെ നിർമ്മാതാക്കളും ഇവിടെയൊക്കത്തന്നെ ഉണ്ട്.)

റഫീഖ് മംഗലശ്ശേരി എഴുതുന്നു

പ്രിയമുള്ളവരേ …. ഏറെ അഭിമാനത്തോടെ പറയട്ടെ …
ഞാനാദ്യമായ് സ്ക്രിപ്പ്റ്റ് എഴുതിയ
#മമ്മാലിഎന്നഇന്ത്യക്കാരൻ എന്ന സിനിമയ്ക്ക് ഇതുവരെ ലഭിച്ച കളക്ഷന്റെ 50 ശതമാനം തുക
#മുഖ്യമന്ത്രിയുടെ #ദുരിതാശ്വാസനിധിയിലേക്ക് നൽകിയ വിവരം സന്തോഷത്തോടെയും
അഭിമാനത്തോടെയും അറിയിക്കട്ടെ ….!

സമാന്തര സിനിമയായ #മമ്മാലി വിരലിലെണ്ണാവുന്ന തിയേറ്ററുകളിലൂടെ നേടിയ കളക്ഷൻ വളരെ ചെറുതാണെങ്കിലും ,
ഈ പ്രവൃത്തി മറ്റുള്ളവർക്കു കൂടി പ്രചോദനമാവട്ടെ ….!
മാതൃകാപരമായ ഈ പ്രവർത്തനത്തിന് തയ്യാറായ നിർമ്മാതാവ് #കാർത്തിക് കെ നഗരത്തിന് അഭിവാദ്യങ്ങൾ ……!

യാത്രാ എഴുത്തുകാരനായ അഭിലാഷ് ബാബു
എഴുതുന്നു

പ്രിയകാർത്തികേയേട്ടാ …..(കാർത്തിക് നഗരം )ഇങ്ങള് കാണിച്ച ഈ നല്ല മനസ്സ് മറ്റുളളവർക്കു കൂടി കൂടുതൽ പ്രോൽസാഹനമാവട്ടെ കലയോടുളള അങ്ങയുടെ അടങ്ങാത്ത ആവേശമാണല്ലൊ മമ്മാലി എന്ന ഇന്ത്യക്കാരൻ സിനിമ നിർമ്മിക്കനും അതിലെ മമ്മാലിയാവാനും കാരണമായത് സെൻസറിങ്ങിൻെെ ഒരുപാട് ഗുലുമാലുകൾ നേരിട്ടാണല്ലൊ അങ്ങ് നാലഞ്ചു തീയേറ്ററിൽ സിനിമ റീലീസ് ചെയ്യിച്ചത് ഞങ്ങൾ നാട്ടുകാരെ മൊത്തം ചെറുതും വലുതുമായ റോളുകൾ തന്ന് സിനിമ എന്ന മോഹവലയത്തിൽ ഉൾപെടുത്തിയില്ലെ താങ്കൾ …..സിനിമ വന്നതും പോയതും ആരുമറിഞ്ഞില്ലാ എന്ന സ്ഥിരം നാട്ടുംമ്പുറ പരദൂക്ഷണവും അങ്ങയുടെ കാതുകളിൽ മുഴങ്ങിയല്ലൊ ….അതൊന്നും തെല്ലും വകവെക്കാതെ ഒരു ചെറു പുഞ്ചിരിയോടെയല്ലെ നിങ്ങൾ നേരിട്ടത് ഇന്നത്തെ സിനിമയുടെ നൂറു കോടിയും ഇരുനൂറു കോടിയും കളക്ഷൻ റീപ്പോർട്ട് കാണുന്ന സിനിമ ആസ്വാദകർക്ക് അങ്ങയുടെ ഈ സിനിമയുടെ ആദ്യ കളക്ഷൻ ചിലപ്പോ കണ്ണിൽ പെടില്ലായിരിക്കാം പക്ഷെ പ്രളയത്തിൽ സർവ്വതും നഷ്ട്ടപെട്ട് നിൽക്കുന്ന ജനതയ്ക്ക് ആശ്വാസമാവാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുളള ഈ കൊച്ചു സിനിമയുടെ ചെറിയൊരു സംഭാവന വലിയൊരു സ്വാന്തനമാണ് ……

അങ്ങയുടെ നല്ല മനസ്സിന് ബിഗ്സല്യൂട്ട് 🥰

Related Articles