Section

malabari-logo-mobile

ശയ്യയിൽ കിടന്ന് മണ്ണിൽ പൊന്നു വരാൻ ഇവരിൽ ആർജവം മുളപൊട്ടി

HIGHLIGHTS : പരപ്പനങ്ങാടി: രോഗങ്ങളും അപകടങ്ങളും നടുവൊടിച്ച ജീവിതങ്ങൾക്ക് സ്നേഹത്തിന്റെ താങ്ങും പരിചരണത്തിന്റെ തണലും ജീവിതോപാധികളുടെ പരിരക്ഷയും നൽകുന്ന ഫെയ്സ് ഫ...

face foundation പരപ്പനങ്ങാടി: രോഗങ്ങളും അപകടങ്ങളും നടുവൊടിച്ച ജീവിതങ്ങൾക്ക് സ്നേഹത്തിന്റെ താങ്ങും പരിചരണത്തിന്റെ തണലും ജീവിതോപാധികളുടെ പരിരക്ഷയും നൽകുന്ന ഫെയ്സ് ഫൗണ്ടേഷൻ ശയ്യാവലമ്പം അതിജീവിച്ച് നടുവൊടിഞ്ഞ 20 ജീവിതങ്ങളുടെ മനസിൽ ആത്മവിശ്വാസത്തിന്റെ നിലമൊരുക്കി മണ്ണിൽ വിത്തെറിയാൻ പ്രാപ്തമാക്കി. കർഷക മിത്ര അവാർഡ് ജേതാവ് അബ്ദുറസാഖ് മുല്ലപ്പാട്ടിന്റെ നേതൃത്വത്തിലുള്ള പരപ്പനാട് ഹെർബൽ ഗാർഡൻസി ലാ ണ് “ഫെയ്സ്” തങ്ങളുടെ സ്നേഹ ടീമിനെ സംഘടിപ്പിച്ച് ഏക ദിന കൃഷി പരിജ്ഞാനവും പരിമിതികളെ തോല്പിച്ച് കൊണ്ടുള്ള പരിശീലനവും നൽകിയത്. അലിവാർന്ന മനസിൽ ആവേശത്തിന്റെ മുള പൊട്ടിയപ്പോൾ ശയ്യയെ അതിജീവിച്ചുള്ള മണ്ണൊരുക്കത്തിന്റെയും വിത്തെറി ലയിന്റെയും നേർകാഴ്ച്ചകൾ സമ്മാനിച്ചും വിതച്ചും മെതിച്ചും മുന്നേറേണ്ട കൃഷി പാഠങ്ങളുടെ എളുപ്പവഴികൾ ചൂണ്ടിക്കാട്ടിയും സേവന വീചി യിൽ ” ഫെയ്സ് ” പകർന്ന് നൽകിയ പുതിയ മുഖം വീൽ ചെയറിന്റെ ലോകം മാത്രമല്ല തങ്ങളുടെ തന്നെ ആത്മവിശ്വാസത്തിന്റെ അടിവേരുകൾ ആഴ്ന്നിറങ്ങി. കാർഷിക വൃത്തിക്കാവശ്യമായ മണ്ണൊരുക്കത്തിന്റെ ശേഖരം നഗരസഭ കൗൺസിലർ അബ്ദുറഹ്മാൻ ബാവ ചെട്ടിപ്പടി വിതരണം ചെയ്തു.  വീൽ ചെയറിലെ വിസ്മയ കൃഷി പാഠം പദ്ധതി പ്രത്യേക പരിഗണനയർഹിക്കുന്ന 20 പേർക്കിടയിൽ മത്സര പുരസ്ക്കാരങ്ങൾ നിർണയിച്ചാണ് വിതരണം ചെയ്തത്. ഒരു മുഴം ശാരീരിക ഘടനയിൽ ശയ്യയെ ജീവിത ലോകമായി വിധിക്ക പെട്ട എൻ ദിൽഷാദും , നിവർന്ന് നിൽക്കണമെന്നത് ജീവിത സ്വപ്നമായി താലോലിക്കുന്ന ഷംന മോൾ ചെട്ടിപ്പടിയും ചേർന്ന് ഫെയ്സ് വളണ്ടിയർമാരുടെ സഹായത്തോടെ ചട്ടിയിൽ ചെടി നട്ട് വീൽചെയറിലെ വിസ്മയ കൃഷി പദ്ധതി ഉൽഘാടനം ചെയ്തു. ശയ്യക്കരികിലെ ഈ വിപ്ലവ കാർഷിക പദ്ധതിയുടെ ആദ്യാവസാനം ഫെയ്സ് വളണ്ടിയർമാരുടെ ശാരീരിക സേവനവും പരപ്പനാട് ഹെർബൽ ഗാർഡൻസിലെ നിർദേശപദേശങ്ങളുമുണ്ടാകുമെന്ന് ഫെയ്സ് കൺവീനർ പി.ഒ നയിം, അബ്ദുറസാഖ് മുല്ലേ പാട്ടും അംഗങ്ങൾക്ക് ഉറപ്പ് നൽകി ‘ ഏകദിന പ0ന ക്യമ്പ്‌ പരപ്പനങ്ങാടി എസ് ഐ ജിനേഷ് ഉൽഘാടനം ചെയ്തു. ഫെയ്സ് കൺവീനർ പി ഒ നയിം അദ്ധ്യക്ഷത വഹിച്ചു’ കർഷത മിത്ര ജേതാവ് അബ്ദുറസാഖ് മുല്ലപ്പാട്ട്, പരപ്പനാട് ജൈവ കർഷക സംഘം അദ്ധ്യക്ഷൻ ഹരിദാസ് എന്നിവർ ക്ലാസെടുത്തു. നഗരസഭ ഉപാദ്ധ്യക്ഷൻ എച്ച് ഹനീഫ , കൗൺസിലർ സെയ്തലവി കടവത്ത്, കോനാരി അബ്ദുറഹ്മാൻ, ഹാരിസ് ചെമ്മാട്, എന്നിവർ സംസാരിച്ചു.  അഭിലാഷ്, ഫൈസൽ, സജിത, ശൗക്കത്ത്, കെ പി അബ്ദുൽ റഹീം, തുടങ്ങിയവർ നേതൃത്വം നൽകി.

നേരത്തെ ശയ്യക്കരികിൽ ഐടി സാധ്യതകളെ ഉപയോഗപെടുത്താനാവശ്യമായ .ശ്രമകരമായ ദൗത്യത്തിൽ മികവ് പകർന്ന് ഇവരെ കമ്പ്യൂട്ടർ പരിജ്ഞാനികളാക്കുന്നതിൽ .ഫെയ്സ് തിളക്കമുറ്റ വിജയം നേടിയിട്ടുണ്ട്. ഐ ടി ക്ക് പിറകെയാ ണ് അഗ്രി ഫെയ്സ് എക്കോ ഫെയ്സ് പാഠ്യ പദ്ധതി ഇവർക്ക് മുമ്പിൽ തുറന്നു വെച്ചത്. നട്ടല്ലുള്ളവരുടെ മുന്നിൽ കാർഷിക വൃത്തിയിൽ പൊന്നി വാരി തങ്ങൾ നിവർന്ന് നിൽക്കുമെന്ന് വീൽ ചെയറിലെ കൃഷി പഠിതാക്കൾ തറപ്പിച്ച് പറഞ്ഞു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!