Section

malabari-logo-mobile

ഇന്ന്‌ ലോക വനിതാ ദിനം

HIGHLIGHTS : ഇന്ന്‌ ലോക വനിതാ ദിനം. സമത്വത്തിനുവേണ്ടി പ്രതിജ്ഞ എന്നതാണ്‌ ഇത്തവണത്തെ വനിതാ ദിന സന്ദേശം. ലോകമെങ്ങും വിപുലമായ പരിപാടികളാണ്‌ വനിതാദിനവുമായി ബന്ധപ്പെ...

IWD-02ഇന്ന്‌ ലോക വനിതാ ദിനം. സമത്വത്തിനുവേണ്ടി പ്രതിജ്ഞ എന്നതാണ്‌ ഇത്തവണത്തെ വനിതാ ദിന സന്ദേശം. ലോകമെങ്ങും വിപുലമായ പരിപാടികളാണ്‌ വനിതാദിനവുമായി ബന്ധപ്പെട്ട്‌ സംഘടിപ്പിച്ചിരിക്കുന്നത്‌. ലോകമെമ്പാടുമുള്ള സ്‌ത്രീകള്‍ക്ക്‌ മാത്രമായി ഒരു ഒരു ദിവസം മാര്‍ച്ച്‌ 8.

1957 മാര്‍ച്ച്‌ എട്ടിനായിരുന്നു അമേരിക്കയിലെ തുണിവ്യവസായ രംഗത്തെ വനിതാ തൊഴിലാളികള്‍ കൂലി വര്‍ദ്ധനവിനും ജോലി സമയം കുറച്ചു കിട്ടാനും വോട്ടവകാശത്തിനുവേണ്ടിയും തെരുവില്‍ ഇറങ്ങിയത്‌. ലോകത്താകെ ഈ പ്രക്ഷോഭം ഏറെ ശ്രദ്ധിക്കപ്പെട്ടു. 1910 ല്‍ കോപ്പന്‍ ഹാഗനില്‍ രണ്ടാം സോഷ്യലിസ്‌റ്റ്‌ ഇന്റര്‍നാഷണല്‍ വനിതകളുടെ അവകാശ സംരക്ഷണത്തിനായി ഒരു ദിനം മാറ്റിവെയ്‌ക്കണമെന്ന്‌ ലോകത്തെ ഓര്‍മ്മിപ്പിച്ചു.

sameeksha-malabarinews

ജര്‍മ്മന്‍ വനിതാ നേതാവ്‌ ക്ലാരാസൈറ്റ്‌കാന്‍ ഇതിനായി ഏറെ പ്രയത്‌നിച്ചു. 1917 ല്‍ റഷ്യന്‍ വനിതകള്‍ നടത്തിയ മാര്‍ച്ച്‌ റഷ്യന്‍ വിപ്ലവത്തിന്‌ വഴിമരുന്നിട്ട സംഭവമായിമാറി. അങ്ങിനെ പല സന്ദര്‍ഭങ്ങളിലായി മാര്‍ച്ച്‌ 8 വനിതകളുടെ പ്രതിരോധ ദിനമായി മാറി.

1975 ല്‍ ഐക്യരാഷ്ട്ര സഭ മാര്‍ച്ച്‌ 8 വനിതാ ദിനമായി പ്രഖ്യാപിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!