HIGHLIGHTS : Parappanangadi Cricket Club wins
പെരിന്തല്‍മണ്ണ: രണ്ടാം മത്സരത്തില്‍ പരപ്പനങ്ങാടി ക്രിക്കറ്റ് ക്ലബ്ബ് 38 റണ്‍സിന് സെഞ്ചുറി യൂണിവേഴ്സല്‍ സി.സി. തുവ്വൂരിനെ പരാജയപ്പെടുത്തി. ടോസ് നേടിയ പരപ്പനങ്ങാടി 20 ഓവറില്‍ രണ്ടു വിക്കറ്റിന് 146 റണ്‍സെടുത്തു. തുവ്വൂര്‍ ടീം 18.1 ഓവറില്‍ 108 റണ്‍സിന് എല്ലാവരും പുറത്തായി.
പ്രസിഡന്റ്സ് ക്ലബ്ബിന്റെ അഖിലകേരള ടി-20 ക്രിക്കറ്റില്‍ പ്രസിഡന്റ്സ് ജൂനിയര്‍ പെരിന്തല്‍മണ്ണ 52 റണ്‍സിന് ചൈതന്യ സി.സി. ഓഡോംപറ്റയെ പരാജയപ്പെടുത്തി. ടോസ് നേടിയ പെരിന്തല്‍മണ്ണ 20 ഓവറില്‍ 5 വിക്കറ്റിന് 151 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങി ഓഡോംപറ്റയ്ക്ക് 17.5 ഓവറില്‍ 99 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
പെരിന്തല്‍മണ്ണയുടെ വി. ഫൈസലാണ് മാന്‍ ഓഫ് ദ മാച്ച്.