പരപ്പനങ്ങാടി ചാപ്പപ്പടിയില്‍ സാമൂഹ്യ ദ്രോഹികള്‍ മീന്‍ചാപ്പ തകര്‍ത്തു

പരപ്പനങ്ങാടി:ചാപ്പപ്പടിയില്‍ സാമൂഹ്യ ദ്രോഹികള്‍ മീന്‍ചാപ്പ തകര്‍ത്തു. മൂസാമിന്റെ സിദ്ധീഖിന്റെ എം എം കെ കമ്പനിയുടെ ഓടിട്ട ചാപ്പയാണ് വെള്ളിയാഴ്ച രാത്രിയില്‍ സാമൂഹ്യദ്രോഹികള്‍ തകര്‍ത്തത്. പ്രദേശത്ത് മലമൂത്ര വിസര്‍ജ്ജനവും നടത്തി സ്ഥലം മലിനമാക്കിയിട്ടുണ്ട്. മതില്‍ ആയുധങ്ങള്‍ ഉപയോഗിച്ച് പൊളിക്കുകയും ഓടുകള്‍ തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഇതേപോലുള്ള ഒറ്റപ്പെട്ട പല സംഭവങ്ങളും നേരത്തെയും ഇവിടെ ഉണ്ടായിട്ടുണ്ട്.

പരപ്പനങ്ങാടി പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് സ്ഥലത്തെത്തുകയും ചെയ്തു. തുടര്‍ച്ചയായുള്ള സാമൂഹ്യദ്രോഹികളുടെ അഴിഞ്ഞാട്ടം കണ്ടെത്താന്‍ പ്രദേശത്ത് സി സി ടി വി സ്ഥാപിക്കണമെന്നും രാത്രികാല പൊലീസ് പെട്രോളിംഗ് ശക്തമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Share news
error: Content is protected !!
Scroll to Top