പരപ്പനങ്ങാടിയില്‍ മതില്‍ വീണ് മത്സ്യബന്ധന തോണി തകര്‍ന്നു

പരപ്പനങ്ങാടി:മീന്‍ ചാപ്പയുടെ മതില്‍ വീണ് മത്സ്യബന്ധന തോണി തകര്‍ന്നു. ചാപ്പപ്പടിയിലെ പൊക്കിളിന്റെപുരക്കല്‍ സിദ്ധീഖിന്റെ ഉടമസ്ഥതയിലുള്ള ഫൈബര്‍ തോണിയാണ് തകര്‍ന്നത്.

കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലും മഴയിലും ചാപ്പയുടെ മതിലിന് ഇളക്കം സംഭവിച്ചതാവാം അപകടത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നു. തകര്‍ന്ന തോണിക്ക് 75000 രൂപ വിലവരും. തോണി കരയില്‍ കയറ്റിവെച്ചതായിരുന്നു.

തോണിയില്‍ ഉണ്ടായിരുന്ന മറ്റൊരു തോണിക്കാരുടെ വലയും നശിച്ചു. സമീപത്തുണ്ടായിരുന്ന എംപി സലാമിന്റെ ചെറിയ തോണിക്കും ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top