ഏപ്രില്‍ 14 ന് ലോക്ക് ഡൗണ്‍ പില്‍വലിക്കാന്‍ കഴിയില്ല: പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: കൊവിഡ് വൈറസിന്റെ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ഏപ്രില്‍ 14 ന് പിന്‍വലിക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് 5000ത്തിലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ലോക് ഡൗണ്‍ പിന്‍വലിക്കുക എന്നത് അസാധ്യമാണെന്ന് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫ്രന്‍സില്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ലോക്ക് ഡൗണ്‍ എന്നുവരെ തുടരും എന്ന കാര്യം ശനിയാഴ്ച ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിമാരുടെ യോഗം തീരുമാനമെടുക്കാന്‍ പ്രധാനമന്ത്രി വിളിച്ചിട്ടുണ്ട്.

മെയ് 15 വരെ ഷോപ്പിങ് മാളുകള്‍, ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ പൊതു ഇടങ്ങള്‍ അടച്ചിടണമെന്നാണ് കേന്ദ്ര മന്ത്രിമാരുടെ സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top