യങ്ങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം 7.0ല്‍ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി പരപ്പനങ്ങാടി ബി.ഇഎം എച്ച് എസ് എസ് വിദ്യാര്‍ത്ഥികള്‍

പരപ്പനങ്ങാടി:വിദ്യാര്‍ത്ഥികളുടെ നൂതന ആശയങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (K_DISC) സംഘടിപ്പിക്കുന്ന യങ്ങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം (YIP) 7.0 ല്‍ സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി പരപ്പനങ്ങാടി ബി ഇ എം എച്ച്എസ്എസിലെ വിദ്യാര്‍ത്ഥികള്‍. ഫാത്തിമ സിയ , ഫില്‍സ , ഫാത്തിമ്മ ഷദ എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.്.250000 രൂപ സ്‌കോളര്‍ഷിപ്പായി ഈ ടീമിന് ലഭിക്കും.

സ്‌കോളര്‍ഷിപ്പ് നേടി സ്‌ക്‌ളിന്റെയും നാടിന്റേയും അഭിമാനമായി മാറിയ ഈ കുഞ്ഞു പ്രതിഭകളെ പി ടി എയും സ്റ്റാഫ് കൗണ്‍സിലും അഭിനന്ദിനിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top