പരപ്പനങ്ങാടി സബ്‌ജില്ല കലോത്സവത്തിന്‌ വര്‍ണാഭമായ തുടക്കം

bemhssപരപ്പനങ്ങാടി: കൊട്ടും കുരവയും കലാരൂപങ്ങളും നൂറുകണക്കിന്‌ വിദ്യാര്‍ത്ഥികളും നാട്ടുകാരും അണിനിരന്ന വര്‍ണാഭമായ ഘോഷയാത്രയോടെ സബ്‌ജില്ലാ കലോത്‌സവത്തിന്‌ തുടക്കമായി. മേള തിരൂരങ്ങാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം അബ്ദുറഹിമാന്‍ കുട്ടി  ഉദ്‌ഘാടനം ചെയ്‌തു. പരപ്പനങ്ങാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സീനത്ത്‌ ആലിബാപ്പു അധ്യക്ഷം വഹിച്ചു.

ഡിസംബര്‍ 2,3,4 തിയ്യതികളിലാണ്‌ പരപ്പനങ്ങാടി ബിഇഎം സ്‌കൂളുകളിലും തൊട്ടടുത്തുള്ള നഗരികളിലുമായാണ്‌ കലാമേള നടക്കുക. നൂറുകണക്കിന്‌ കൊച്ച്‌ കലാകാരന്‍മാര്‍ മേളയില്‍ പങ്കെടുക്കും.

നാലുവര്‍ഷത്തിന്‌ ശേഷം പരപ്പനങ്ങാടിയിലെത്തുന്ന മേളയെ വരവേല്‍ക്കാന്‍ നാട്ടുകാരും വിദ്യാര്‍ത്ഥികളും ഒരുങ്ങിക്കഴിഞ്ഞു.

Share news
error: Content is protected !!
Scroll to Top