Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ട്രിപ്പിള്‍ ലോക്ക്‌ ഡൗണിലും നാളെ തുറക്കുന്ന റോഡുകള്‍

HIGHLIGHTS : പരപ്പനങ്ങാടി: മലപ്പുറം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നഗരസഭ പരിധിയിലെ പ്രധാനപ്പെട്ട റോഡുകളായ പരപ്പനങ്ങാടി-കോഴിക്കോ...

പരപ്പനങ്ങാടി: മലപ്പുറം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നഗരസഭ പരിധിയിലെ പ്രധാനപ്പെട്ട റോഡുകളായ പരപ്പനങ്ങാടി-കോഴിക്കോട് പരപ്പനങ്ങാടി-താനൂര്‍ പരപ്പനങ്ങാടി-മലപ്പുറം മെയിന്‍ റോഡ്‌, പരപ്പനങ്ങാടി-ഒട്ടുമ്മല്‍ ബീച്ച് റോഡ്‌, ചെട്ടിപ്പടി ബീച്ച് റോഡ്‌, ഉള്ളണം-കൂട്ട് മൂച്ചി റോഡ്‌, കെ.പി.എച്ച്.റോഡ്‌, മാഹിപ്പടി റെയില്‍വേ അണ്ടര്‍ ബ്രിഡ്ജ്-കോവിലകം റോഡ്‌, പുത്തരിക്കല്‍ ജയകേരള റോഡ്‌, പാലത്തിങ്ങല്‍ ന്യൂകട്ട് റോഡ്‌, ചിറമംഗലം-മുരിക്കല്‍ റോഡ്‌, ചിറമംഗലം-കുരിക്കള്‍ റോഡ്‌, പുത്തരിക്കല്‍-സ്റ്റേഡിയം റോഡ്‌ എന്നീ 11 റോഡുകള്‍ ഒഴികെയുളള ബാക്കി എല്ലാ റോഡുകളും അതാത് വാര്‍ഡ്‌ കൌണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ അടക്കാന്‍ തീരുമാനിച്ചു.

അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ തുറക്കാന്‍ പാടുള്ളൂ.ക്വാറന്‍റ്റൈനില്‍ കഴിയുന്ന ആളുകള്‍ ആയത് പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുന്നതിനായി പോലീസിന്‍റെ സൂക്ഷ്മ പരിശോധന നടത്തുന്നതിനും കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധ വളണ്ടിയര്‍മാര്‍ക്കായി നഗരസഭ വിതരണം ചെയ്തിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന്‍ പരിശോധിക്കുന്നതിനും കൂടാതെ ബഹു.ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ച നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പില്‍ വരുത്തുന്നതിനും തീരുമാനിച്ചു.

sameeksha-malabarinews

പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ എ.ഉസ്മാന്‍റെ  അദ്ധ്യക്ഷതയില്‍ കോവിഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തിര യോഗം ചേര്‍ന്നു. യോഗത്തില്‍  വൈസ് ചെയര്‍ പേഴ്സണ്‍ ശഹര്‍ബാന്‍,സ്റ്റാന്ടിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ .ഷാഹുല്‍ ഹമീദ്, മുസ്തഫ,കൌണ്‍സിലര്‍മാരായ കാര്‍ത്തികേയന്‍,ജയദേവന്‍, പരപ്പനങ്ങാടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഹണി.കെ ദാസ്‌,റവന്യൂ ഇന്‍സ്പെക്ടര്‍ .മുഹമ്മദ്‌ ഹസ്സന്‍,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജീവന്‍ കെ.വി. തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!