പരപ്പനങ്ങാടി :2023 – മെയ് 7 ന് താനൂര്‍ തൂവല്‍ തീരം ബീച്ചില്‍ നടന്ന ബോട്ട് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായ 22 പേര്‍ക്ക് അനുശോചനം രേഖപ്പെടുത്തി പരപ്പനാട് വാക്കേസ് ക്ലബ്ബ് ചുടലപ്പറമ്പ് മൈതാനിയില്‍ യോഗം ചേര്‍ന്നു.
ക്ലബ്ബിലെ മെമ്പറും സിവില്‍ പോലീസ് ഓഫീസറും ആയിരുന്ന സബറുദീനും ഈ ബോട്ടപകടത്തില്‍മരണപ്പെട്ടിരുന്നു. അപകടത്തിന് മുമ്പുള്ള എല്ലാദിവസങ്ങളിലും രാവിലെ പ്രഭാത സവാരിക്കായി ഗ്രൗണ്ടില്‍ എത്തുകയും ക്ലബ്ബിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മുമ്പില്‍ നിന്നിരുന്ന ആളായിരുന്നു സബറുദ്ദീന്‍ എന്നും അദ്ദേഹത്തിന്റെ വിയോഗം നാട്ടുകാര്‍ക്കും ക്ലബ്ബിനും തീരാനഷ്ടം തന്നെയായിരുന്നു ക്ലബ്ബ് അംഗങ്ങള്‍ അനുസ്മരിച്ചു.
ക്ലബ്ബിന്റെ കണ്‍വീനര്‍ കെ.ടി വിനോദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ കേലച്ചന്‍ കണ്ടി അധ്യക്ഷതവഹിച്ചു. ഭാരവാഹികളായ പി.കെ. ചന്ദ്രന്‍ മാസ്റ്റര്‍, രവീന്ദ്രന്‍ പി, വി.പി റഹ്‌മത്ത് , യൂനസ് . പി എന്നിവര്‍ സംസാരിച്ചു. ക്ലബ്ബിലെ നൂറോളം മെമ്പര്‍മാര്‍ പരിപാടിയില്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




