Section

malabari-logo-mobile

ഇന്ത്യന്‍ ഒളിമ്പിക്‌സ് ടീമിന് വിജയാശംസകളുമായി പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ്

HIGHLIGHTS : Parappanad Walkers Club congratulates Indian Olympic team

പരപ്പനങ്ങാടി: ലോകം ഒരു വൈറസിന്റെ പിടിയില്‍ ഒതുങ്ങി എരിഞ്ഞടങ്ങുന്ന അവസ്ഥയില്‍ ലോക ഐക്യവും സമാധാനവും ഉള്‍ക്കൊണ്ട് ജപ്പാനിലെ ടോക്കിയോയില്‍ വെച്ച് നടക്കുന്ന ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് വിജയാശംസകള്‍ നേര്‍ന്ന് കൊണ്ട് പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ് 101 മെഴുകു തിരികള്‍ തെളിയിച്ചു.

മറ്റുള്ളവര്‍ക്ക് വെളിച്ചം പകരാനായി നിഴല്‍ പോലും കൂട്ടില്ലാതെ സ്വയം എരിഞ്ഞടങ്ങുന്ന മെഴുകിതിരി പോലെയാണ് ലോക കായികതാരങ്ങളുടെ അവസ്ഥ. കോവിഡ് 19 എന്ന മഹാമാരി ലോകത്തെ പിടിച്ചു കുലുക്കിയപ്പോള്‍ പ്രാക്ടീസിനു പോലും കഴിയാതെ പരിമിതമായ സ്ഥലങ്ങളില്‍ പ്രാക്ടീസ് നടത്തി സ്വന്തം രാജ്യങ്ങള്‍ക്കായി പൊരുതുന്ന ഇന്ത്യന്‍ താരങ്ങളെപ്പോലെത്തന്നെ എല്ലാ കായികതാരങ്ങള്‍ക്കും ഈ മെഴുകുതിരികള്‍ വെളിച്ചമാവട്ടെ എന്ന ആശയത്തിലൂന്നിയാണ് പരിപാടി സംഘടിപ്പിച്ചത്.

sameeksha-malabarinews

ക്ലബ്ബ് മെമ്പര്‍മാര്‍ മരത്തടിയില്‍ തീര്‍ത്ത ഒളിമ്പിക്‌സ് റിങ്ങിലും ഗ്രൗണ്ടിലുമായാണ് മെഴുകു തിരികള്‍ കത്തിച്ച് വെച്ചത്. ചടങ്ങില്‍ വാക്കേഴ്‌സ് ക്ലബ്ബിന്റെ ഭാരവാഹികളായ ഉണ്ണികൃഷ്ണന്‍ കേലച്ചന്‍ കണ്ടി, കെ.ടി വിനോദ്, ഫായിസ് ,  ഉനൈസ് .പി, സന്ദീപ്. ടി.കെ., ഷമിത്ത്‌ലാല്‍, യൂനസ്. കെ.എം, വിഷ്ണു.പി എന്നിവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!