പവനയെ ആദരിച്ച് പരപ്പനാട് സോക്കര്‍ ക്ലബ്

പരപ്പനങ്ങാടി: തിരൂരില്‍ വെച്ച് നടന്ന സംസ്ഥാന ബോക്‌സിങ്ങ് സബ് ജൂനിയര്‍ വിഭാഗത്തില്‍ ഗോള്‍ഡ് മെഡല്‍ജേതാവായ പവനയെ പരപ്പനാട് സോക്കര്‍ ക്ലബ് ആദരിച്ചു.

ടി.അരവിന്ദന്റ അദ്ധ്യക്ഷതയില്‍ ചടങ്ങില്‍ കുട്ടിക്കമ്മുനഹ ഉപഹാരം നല്‍കി അഞ്ജന സ്വാഗതം പറഞ്ഞു.

യുത്ത് കോ.ഓര്‍ഡിനേറ്റര്‍ അലി ഹസ്സന്‍, ടി കെ.മുരളി ഷറഫു, മൊഹ്‌സിന, ശാലിനി എന്നിവര്‍ സംസാരിച്ചു. ഉണ്ണികൃഷ്ണന്‍ വി.നന്ദി രേഖപ്പെടുത്തി.

ഇതിന്റെ ഭാഗമായി ന്യൂ ഇയര്‍ സ്‌പെഷല്‍ ഷൂട്ട് ഔട്ട് മത്സരവും നടന്നു.

Share news
error: Content is protected !!
Scroll to Top