Section

malabari-logo-mobile

പരപ്പനങ്ങാടി സബസ്റ്റേഷന്‍ വൈദ്യുതി മന്ത്രി എംഎം മണി ഞായറാഴ്ച നാടിന് സമര്‍പ്പിക്കും

HIGHLIGHTS : പരപ്പനങ്ങാടി: മുപ്പത്കോടിരൂപാ ചിലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പരപ്പനങ്ങാടി 110 കെവി സബ്സ്റ്റേഷന്‍റെ ഉല്‍ഘാടനവും തിരൂരങ്ങാടി മണ്ഡലം സമ്പൂര്‍ണ്ണ ...

പരപ്പനങ്ങാടി: മുപ്പത്കോടിരൂപാ ചിലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പരപ്പനങ്ങാടി 110 കെവി സബ്സ്റ്റേഷന്‍റെ ഉല്‍ഘാടനവും തിരൂരങ്ങാടി മണ്ഡലം സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനവും ജനുവരി 28ന് ഞായറാഴ്ച വൈദ്യുതി മന്ത്രി
മന്ത്രി എം.എം.മണി നിര്‍വഹിക്കുമെന്ന് പി.കെ.അബ്ദുറബ്ബ് എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഒരുലക്ഷത്തോളം വരുന്ന ഗുണ ഭോക്താക്കള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും .സബ്‌സ്റ്റേഷന്‍ യാഥാര്‍ഥ്യമായതോടെ പരിസര പ്രദേശങ്ങളിലെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരമായി.ചേളാരി -കിഴിശ്ശേരി ലൈനില്‍നിന്നും ചെട്ട്യാര്‍മാട് മുതല്‍ പതിനഞ്ചര കി.മി.ടവര്‍ ലൈന്‍ വലിച്ചാണ് വൈദ്യുതി എത്തിച്ചത്.അറുപത്തിനാല് ടവറുകളാണ്സ്ഥാപിച്ചിട്ടുള്ളത്.പന്ത്രണ്ടര എം.വി.എ.ശേഷിയുള്ള രണ്ടു ട്രാന്‍സ്ഫോര്‍മറുകളും അത്യാധുനിക രീതിയിലുള്ള അനുബന്ധ ഉപകരണങ്ങളുമാണ് സജ്ജമാക്കിയിട്ടുള്ളത്.
.
സര്‍ക്കാറും കെ.എസ്.ഇ.ബിയും സംയുക്തമായി ആവിഷ്ക്കരിച്ച സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതി തിരൂരങ്ങാടി മണ്ഡലത്തില്‍ പൂര്‍ത്തീകരിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!