പരപ്പനങ്ങാടി ഉപജില്ലാ ശാസ്‌ത്രോല്‍സവം തുടങ്ങി

തിരൂരങ്ങാടി: പരപ്പനങ്ങാടി ഉപജില്ലാ സ്‌കൂള്‍ ശാസ്ത്ര-ഗണിത- സാമൂഹ്യശാസ്ത്ര -പ്രവര്‍ത്തി പരിചയ ഐ.ടി മേള ചേളാരി വെളിമുക്ക് എ.യു.പി സ്‌കൂളില്‍ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സാജിത ഉദ്ഘാടനം ചെയ്തു. മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം സുഹറാബി അധ്യക്ഷത വഹിച്ചു.

കാലിക്കറ്റ്, പ്രധാനദ്ധ്യാപിക കെ.കെ രജനി സ്വാഗതം പറഞ്ഞു. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ.ഡോ. ജയരാജ് മുഖ്യാതിഥി ആയിരുന്നു.

ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ്, ഹനീഫ അച്ചാട്ടില്‍(വൈസ് പ്രസിഡന്റ് മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത്), പി പിമുനീര്‍ (സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത്), സി.പി സുബൈദ(സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത്), ജാസ്മിന്‍ മുനീര്‍(സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മൂന്നിയൂര്‍ (ഗ്രാമപഞ്ചായത്ത്), എ.ഇ.ഒ പുരുഷോത്തമന്‍, ജോയ് വി.പി, സുരേന്ദ്രന്‍ വി.എം, കെ.കദിയുമ്മ,എം.എ അസീസ്,കെ.പി അഹമ്മദ് സ്വാലിഹ് തുടങ്ങിയവര്‍സംസാരിച്ചു

Share news
error: Content is protected !!
Scroll to Top