പരപ്പനങ്ങാടി: വില്‍പ്പനയ്ക്കായി കൊണ്ടുപോവുകയായിരുന്ന മദ്യവുമായി രണ്ട് പേര്‍ പരപ്പങ്ങാടി പോലീസിന്റെ പിടിയിലായി. തിരൂര്‍ വൈലത്തൂര്‍ പൊന്മുണ്ടം സ്വദേശി മൂത്താട്ടി രഞ്ജിത്ത് കുമാര്‍ (40),തിരൂരങ്ങാടി പറമ്പില്‍പീടിക സ്വദേശി കരുവാന്‍തടത്തില്‍ സുബീഷ് (39) എന്നിവരാണ് പിടിയിലായത്.
വ്യത്യസ്ത സ്ഥലങ്ങളില്‍ മദ്യവില്‍പ്പനയ്ക്കായി മദ്യം കൊണ്ടുപോകുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. രഞ്ജിത്ത് കുമാറിനെ അത്താണിക്കല്‍ മാതാപുഴ ജംഗ്ഷനില്‍ വെച്ച് ഇയാളുടെ ഓട്ടോറിക്ഷയില്‍ സൂക്ഷിച്ചിരുന്ന 15 ലിറ്റര്‍ മദ്യവുമായാണ് പിടികൂടിയത്. സുബീഷിനെ ഇയാളുടെ മോട്ടോര്‍സൈക്കിളും 12 കുപ്പി മദ്യവും സഹിതം തയ്യിലക്കടവ് പാലത്തിന് സമീപത്തു നിന്നും ആണ് പിടികൂടിയത്.
പരപ്പനങ്ങാടി ഇന്‍സ്‌പെക്ടര്‍ ജിനേഷ് കെ ജെ, സബ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ ആര്‍ യു, സിവില്‍ പോലീസ് ഓഫീസര്‍മാരായ മുജീബ് റഹ്‌മാന്‍ രഞ്ജിത്ത്, ശ്രീനാഥ് സച്ചിന്‍ എന്നിവരും ചേര്‍ന്നാണ് മദ്യവും പ്രതികളെയും, വാഹനവും പിടികൂടിയത് .
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




