പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ ബാങ്ക്‌ ഇടപാടുകാര്‍ക്ക്‌ കോവിഡ്‌ പ്രോട്ടോക്കോള്‍ പാലിക്കാന്‍ സൗകര്യമൊരുക്കുന്നില്ലെന്ന്‌ പരാതി.

പരപ്പനങ്ങാടി:ചെട്ടിപ്പടി ശാഖാ എസ് ബി ഐ ബാങ്കിൽ ഇടപാടുകാരെ കൊവിഡ്
മാനദണ്ഡങ്ങൾ പാലിക്കാതെ ക്യൂ നിർത്തുന്നതിനെതിരെ വ്യാപക
പരാതി.

.ബാങ്കുവഴിയുള്ള ഇടപാടുകളും വായ്പയും  വാങ്ങാനായി നിരവധി
പേരാണ്  എത്തുന്നത്.ഒരേസമയം അഞ്ചുപേർക്ക് മാത്രമാണ് ബാങ്കിന്റെ അകത്തുകയറാൻ
അവസരം ഒരുക്കുന്നത് .ഇതുകാരണം കോവണിപ്പടിയിലും റോഡിലേക്കും വരി
നീളുകയാണ്.ഇവർക്കൊന്നും കൊവിഡ് മാനദന്ധം പാലിച്ചുള്ള അകലം പാലിക്കാൻ
കഴിയാത്ത അവസ്ഥയാണുള്ളതും.

ഇതിനെ തുടർന്ന് സ്പെഷൽ എക്സിക്യുട്ടീവ്
മജിസ്ട്രേട്ട് വിപിൻ ബേബി ബാങ്കിൽ എത്തി  ഇടപാടുകാർക്ക്
സൗകര്യങ്ങളൊരുക്കാൻ ഉത്തരവിട്ടു.

Share news
error: Content is protected !!
Scroll to Top